Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

മാരുതി പ്ലാന്‍റ് ഉടന്‍ തുറക്കും

Posted by:
     Published: Wednesday, August 15, 2012, 15:17 [IST]

Maruti Open Manesar Plant

ശക്തമായ സുരക്ഷാ സംവിധാനത്തില്‍ മാരുതി മനെസര്‍ അടുത്തയാഴ്ച പ്ലാന്‍റ് തുറന്ന് പ്രവര്‍ത്തനം തുടങ്ങും. ജൂലൈ 18നുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മനെസര്‍ പ്ലാന്‍റ് അടച്ചിട്ടിരിക്കുകയായിരുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി വിമുഖത കാണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

ജൂലൈ 18ലെ പ്രശ്നങ്ങള്‍ ഇപ്പോഴും പൊലീസ് അന്വേഷണത്തിലാണ്. നിരവധി തൊഴിലാളികള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണുള്ളത്. അക്രമങ്ങള്‍ക്കിടെ മനെസര്‍ പ്ലാന്‍റിലെ എച്ച് ആര്‍ മാനേജരായിരുന്ന അവനീഷ് കുമാര്‍ കൊല്ലപ്പെട്ടത് തൊഴിലാളികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ വിഷയമുന്നയിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

മാരുതി സുസുക്കിയുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് മനെസര്‍ പ്ലാന്‍റിലാണ്. ഉല്‍പാദനം നിലച്ചതോടെ ഈ വാഹനങ്ങളുടെ കാത്തിരിപ്പുസമയം അനന്തമായി നീണ്ടിരിക്കുകയാണ്.

കാത്തിരിപ്പുസമയം നീളുന്നത് മനസ്സിലാക്കി നിരവധി ഉപഭോക്താക്കള്‍ മറ്റ് വാഹനങ്ങളിലേക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

സമരം തുടര്‍ക്കഥയായ മാരുതിയില്‍ ഇതുവഴിയുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഉല്‍പാദനം പുനരാരംഭിച്ചാലും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉല്‍പന്നങ്ങള്‍ പുറത്തെത്തൂ എന്നാണ് അനുമാനിക്കാനാവുന്നത്. തൊഴിലാളികളുമായി ശരിയായ ബന്ധം നിനില്‍ക്കാത്തത് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.

English summary
The Maruti Suzuki car plant at Manesar could soon be opened but under heavy security cover.
പ്രതികരണം എഴുതൂ
Click here to type in Malayalam