Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ആള്‍ട്ടോ 20 ലക്ഷം വിറ്റഴിച്ചു

Posted by:
     Published: Saturday, June 16, 2012, 13:05 [IST]

മാരുതി സുസുക്കി ആള്‍ട്ടോ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒരു സംഭവമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആണ് ആള്‍ട്ടോ. മാസത്തില്‍ ശരാശരി 30,000 യൂണിറ്റ് എന്ന അളവിലാണ് ഈ വാഹനം വിറ്റുപോകുന്നത്. ജര്‍മനിയില്‍ ഫോക്സ്‍വാഗണ്‍ വിറ്റഴിക്കുന്ന ഗോള്‍ഫ് ഹാച്ച്ബാക്കാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. ഫിയറ്റിന്‍റെ യുനോ ഹാച്ച്ബാക്ക് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

പുതിയ വാര്‍ത്ത മാരുതി സുസുക്കി ആള്‍ട്ടോ 20 ലക്ഷം കാറുകള്‍ വിറ്റഴിച്ചതിനെക്കുറിച്ചാണ്. ലോഞ്ച് ചെയ്ത് 11 വര്‍ഷവും ഒന്‍പത് മാസവും പിന്നിടുമ്പോളാണ് ഈ നേട്ടം. 2000ത്തിലാണ് ആള്‍ട്ടോ വിപണിയില്‍ എത്തിയത്.

maruti suzuki alto crosses 20 lakh sales

എട്ട് വര്‍ഷമെടുത്താണ് ആള്‍ട്ടോ 10 ലക്ഷം കാറുകള്‍ എന്ന നേട്ടത്തിലേക്കെത്തിയത്. പിന്നീടുള്ള മൂന്ന് വര്‍ഷം റെക്കോര്‍ഡ് വില്‍പനയാണ് ആള്‍ട്ടോ നേടിയത്. ഈ ചെറിയ കാലയളവില്‍ പത്ത് ലക്ഷം യൂണിറ്റുകളുടെ വില്‍പന നടന്നു.

ആള്‍ട്ടോയുടെ മികച്ച ഇന്ധനക്ഷമത, കോംപാക്ട് സ്ലീക് ഡിസൈന്‍, കൈകാര്യക്ഷമത, കുറഞ്ഞ മെയിന്‍റനന്‍സ് ചെലവ് തുടങ്ങിയവയാണ് അതിനെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ അരുമയാക്കി മാറ്റിയതെന്ന് മാരുതി സുസുക്കി ചീഫേ ഓപറേറ്റിംഗ് ഓഫീസര്‍ മെയ്നാക് പരീഖ് അറിയിച്ചു. ഇനിയും ഇന്ത്യക്കാരന്‍റെ ഹൃദയത്തെ അത് കൈയിലെടുത്ത് അമ്മാനമാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റ വര്‍ഷം കൊണ്ട് ഇന്ത്യയില്‍ മൂന്ന് ലക്ഷം യൂണിറ്റ് വിറ്റുപോയ ഏക കാറെന്ന ബഹുമതിയും ആള്‍ട്ടോയ്ക്കുണ്ട്. 2010-11 സാമ്പത്തിക വര്‍ഷത്തിലാണിത് നടന്നത്. 2011-12ലും ഇതേ പ്രകടനം ആവര്‍ത്തിച്ചു.

ആള്‍ട്ടോയുടെ വിജയം മാരുതി സുസുക്കിയെ കൂടുതല്‍ അപ്‍ഗ്രേഡ് നടത്താന്‍ പ്രചോദിപ്പിച്ചു. ഇതിന്‍റെ ഭാഗമായാണ് മാരുതി ആള്‍ട്ടോ കെ10 സീരീസ് വരുന്നത്. 1 ലിറ്റര്‍ കെ സീരീസ് എന്‍ജിനാണ് ഇതിന് ഘടിപ്പിച്ചത്. ആള്‍ട്ടോയുടെ സിഎന്‍ജി വേരിയന്‍റും ലഭ്യമാക്കി.

ലിറ്ററിന് 19.7 കിമി മൈലേജാണ് ആള്‍ട്ടോ വാഗ്ദാനം ചെയ്യുന്നത്. ആള്‍ട്ടോ കെ10 വേരിയന്‍റ് 20.2 കിമിയും മൈലേജ് നല്‍കുന്നു.

English summary
Maruti Suzuki Alto crosses 20 lakh sales mark.
പ്രതികരണം എഴുതൂ
Click here to type in Malayalam