Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

മാരുതി എ-സ്റ്റാര്‍ മുഖം മിനുക്കുന്നു

Posted by:
     Published: Saturday, June 23, 2012, 11:52 [IST]

Maruti Suzuki Readying Facelifted Astar

മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവുമധികം കയറ്റി അയയ്ക്കപ്പെടുന്ന വാഹനമാണ് എ-സ്റ്റാര്‍. പലനാടുകളില്‍ പലപേരുകളില്‍ എ-സ്റ്റാര്‍ വിറ്റഴിക്കപ്പെടുന്നു. ആള്‍ട്ടോ എന്ന പേരിലും ചില വിദേഷവിപണികളില്‍ ഈ വാഹനമുണ്ട്.

ഇന്ത്യയില്‍ വില്‍പന കുറവാണെങ്കിലും പ്രശസ്തിക്ക് ഒട്ടും കുറവില്ല എസ്റ്റാറിന്. ഇക്കാരണത്താല്‍ തന്നെ എസ്റ്റാറിന് ലഭിക്കുന്ന ഏതൊരു ചെറിയ മാറ്റവും വിപണിയുടെ കൗതുകമാണ്. കുറച്ചുദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ഊഹങ്ങള്‍ പ്രകാരം എസ്റ്റാറിന് അടുത്തു തന്നെ ഒരു മുഖം മിനുക്കലുണ്ടാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

എസ്റ്റാര്‍ മുഖം മിനുക്കല്‍ ചൈനീസ് വിപണിയില്‍ എത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍റര്‍നെറ്റില്‍ പുതുക്കിയ ചൈനീസ് എസ്റ്റാറിന്‍റെ ചിത്രങ്ങള്‍ കിട്ടാനുണ്ട്. ഫ്രണ്ട്-റിയര്‍ ലാമ്പുകള്‍ക്ക് ചെറിയ രൂപമാറ്റം വന്നിട്ടുണ്ട്. മുന്‍ ഗ്രില്ലിനും ഡിസൈന്‍ മാറ്റമുണ്ട്.

റിയര്‍ ബംബറുകള്‍ മാറ്റിപ്പണിതിരിക്കുന്നു. ഇവ കാറിന് ഒരിത്തിരി സ്പോര്‍ടി ടച്ച് നല്‍കിയിരിക്കുന്നു. വശങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

1 ലിറ്റ കെ സീരീസ് എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 67 കുതിരകളുടെ ശക്തി, 90 ചക്രവീര്യം. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് കാറിനുള്ളത്.

നിലവില്‍ ഇന്ത്യയില്‍ ഈ കാര്‍ 3.73 ലക്ഷം രൂപയില്‍ വില തുടങ്ങുന്നു. ഇതില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല.

English summary
Rumours have been doing the rounds that Maruti Suzuki's A Star small car is getting a facelift.
പ്രതികരണം എഴുതൂ
Click here to type in Malayalam