Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

മെഴ്സിഡസ് സി-ക്ലാസ് ടെസ്റ്റ് ഡ്രൈവ്

Posted by:
     Published: Wednesday, June 20, 2012, 15:10 [IST]

ജര്‍മനിയില്‍ നിന്ന് ആദ്യമെത്തിയ പ്രീമിയം കാര്‍ നിര്‍മാതാവ് മെഴ്സിഡസ് ബെന്‍സാണ്. വളരെ പണ്ടുമുതലേ മെര്‍കിന് ഇന്ത്യക്കാര്‍ക്കിടയില്‍ പേരുണ്ട്. പഴയകാല സിനിമകളിലും സിനിമാപ്പാട്ടുകളിലുമെല്ലാം ബെന്‍സ് നിറഞ്ഞുനിന്നിരുന്നു. 1994ല്‍ മെര്‍ക് ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ വിപണി ശൂന്യം. എതിര്‍ക്കാന്‍ ആരുമില്ല. ആഡംബരം എന്നാല്‍ ബെന്‍സ്, ബെന്‍സ് എന്നാല്‍ ആഡംബരം!

പിന്നീട് ബിഎംഡബ്ലിയു വിപണിയിലേക്ക് കടന്നുവരുമ്പോള്‍ ദീര്‍ഘകാലത്തെ മത്സരരാഹിത്യം സൃഷ്ടിച്ച മയക്കത്തില്‍ മെര്‍ക് ആണ്ടുകിടക്കുകയായിരുന്നു. ഈ അവസരം മുതലാക്കി ബിഎംഡബ്ലിയു നടത്തിയ നീക്കങ്ങള്‍ മാരക പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു.

mercedes benz c class test drive

യുവാക്കളുടെ വിപണിയെയാണ് ബീമര്‍ ലക്ഷ്യം വെച്ചത്. ഈ വിഭാഗത്തിന്‍റെ സാമ്പത്തിക നിലവാരത്തിന് അനുസൃതമായി രീതിയില്‍ വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. പിന്നീട് വിപണി കണ്ടത് ബിഎംഡബ്ലിയുവിന്‍റെ ഇടിച്ചുകയറ്റമാണ്.

ഇതിന്‍റെയര്‍ത്ഥം മെഴ്സിഡസിന്‍റെ പ്രതാപം കുറഞ്ഞു എന്നല്ല എന്നത് വ്യക്തമാണല്ലോ. ബെന്‍സ് കാര്‍ എന്നും ആഡംബരത്തിന്‍റെ പ്രതീകമാണ് ഇന്ത്യയില്‍. വിപണി നയത്തിലെ ചില പാളിച്ചകള്‍ വില്‍പനയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നത് വെച്ച് ഉല്‍പന്നത്തെ അളക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇന്ത്യയില്‍ മെഴ്സിഡസ് വിറ്റഴിക്കുന്നവയില്‍ ഏറ്റവും വിലക്കുറവുള്ള കാറാണ് സി-ക്ലാസ് സെഡാന്‍. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ മറ്റ് പ്രീമിയം കാര്‍ നിര്‍മാതാക്കളുടെ മോഡലുകള്‍ വെച്ച് താരതമ്യം ചെയ്താല്‍ എളുപ്പത്തില്‍ മനസ്സിലാക്കാം ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ എത്രമാത്രം മുമ്പിലാണ് മെര്‍ക് എന്നത്. വിശദാംശങ്ങളിലുള്ള ശ്രദ്ധ മെഴ്സിഡസ് ബെന്‍സിന്‍റെ ഒരു പ്രധാന ഗുണമാണ്.

ഡ്രൈവ്‍സ്പാര്‍ക്കിന് ഈയിടെ മെര്‍ഴ്സിഡസ് സിക്ലാസിനെ ഡ്രൈവ്സ്പാര്‍ക് ടീം ടെസ്റ്റ് ചെയ്തു. മെഴ്സിഡസ് ബെന്‍സ് സി 250 സിഡിഐ ടെസ്റ്റ് ഡ്രൈവ് അടുത്ത താളില്‍ വായിക്കാം.

English summary
Drivespark had an opportunity to test drive the C 250 CDI Bluemotion premium sedan and we would like to share our experience with our viewers.
പ്രതികരണം എഴുതൂ
Click here to type in Malayalam