Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

പഴയ പജീറോയില്‍ ഉര്‍വശിയുടെ ജീവിതം

Posted by:
     Updated: Monday, July 9, 2012, 14:11 [IST]

മിത്സുബിഷി പജീറോയാണ് ഉര്‍വശിയുടെ വാഹനം. പജീറോയുടെ മുന്‍ മോഡലാണിത്. ഇന്നത്തെയത്ര മസിലില്ലാത്ത സുന്ദരന്‍ എസ്‍യുവി. ഈയടുത്ത് ലഭിച്ച ഫേസ്‍ലിഫ്റ്റ് ഇഷ്ടപ്പെടാത്ത പജീറോ ആരാധകര്‍ നീരവധിയുണ്ട്. മിത്സുബിഷി മൊന്‍റീറോയുടെ മസില്‍ പജീറോയ്ക്ക് വേണ്ടയിരുന്നില്ല എന്നാണ് അവരുടെ അഭിപ്രായം.

ഡിസൈനില്‍ വന്‍ മാറ്റമാണ് പജീറോയ്ക്ക് വന്നിട്ടുള്ളത്, വീല്‍ ആര്‍ച്ചുകളിലും പിന്‍വശത്തിന്‍റെ എടുപ്പിലുമെല്ലാം മസിലുകള്‍ ചേര്‍ത്തു പിടിപ്പിച്ച് മാറ്റങ്ങള്‍ വരുത്തി. ഇപ്പോള്‍ മുന്‍ പതിപ്പുമായുള്ള സാമ്യതകള്‍ വളരെ കുറവാണെന്നു പറയാം.

mitsubishi pajero review

9000, 900 എന്നീ നമ്പരുകളാണ് ഉര്‍വശി ഏറെ ഇഷ്ടപ്പെടുന്നത്. ഒന്‍പത് ഉര്‍വശിയുടെ ഭാഗ്യനമ്പരാണ്. ഒന്‍പതിനോടൊപ്പം പൂജ്യങ്ങള്‍ ചേരുക എന്നു പറഞ്ഞാല്‍ ശുക്രനോടൊപ്പം ശനി ചേരുന്ന പോലെയാണ്. വന്‍ഭാഗ്യം!!!

പതിനൊന്ന് കിടുക്കന്‍ നിറങ്ങളിലാണ് വാഹനം വരുന്നത്. ഇവയുടെ ഡ്യുവല്‍ കോമ്പിനേഷനും ലഭ്യമാണ്.

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളാണ് പജീറോയ്ക്കുള്ളത്. 2.8 ലിറ്റര്‍ എസ്എഫ്എക്സ് വേരിയന്‍റും 2.4 ലിറ്റര്‍ വേരിയന്‍റും. രണ്ടും ഡീസലാണ്. 2.8 ലിറ്റര്‍ പതിപ്പ് 6.5 - 10.5 എന്നിങ്ങനെയാണ് മൈലേജ്.

2.4 ലിറ്റര്‍ പതിപ്പ് ഫോര്‍ വീല്‍ ഡ്രൈവാണ്. 6.5 - 10.5 എന്നിങ്ങനെ മൈലേജ്.

ഹിമാലയന്‍ വൈറ്റും ഫെയ്റി റെഡും ചേര്‍ന്നതാണ് ഉര്‍വശിയുടെ പജീറോയുടെ നിറം. പജീറോ ഏറ്റവും തിളങ്ങുന്നത് ഈ നിറങ്ങളുടെ ചേരുവയിലാണെന്ന് ലേഖകന് അഭിപ്രായമുണ്ട്. ഇതില്‍ മാറ്റമില്ല. ലേഖകന്‍റെ അഭിപ്രായം ഏതാണ്ടൊരു ഇരുമ്പുലക്കയാണ്.

Story first published:  Monday, July 9, 2012, 13:54 [IST]
English summary
Mitsubishi Pajero has a special space in the SUV segment of Indian market. Here is a review.
പ്രതികരണം എഴുതൂ
Click here to type in Malayalam