തിരുവല്ലയിലെ കൊടിയാട്ടു തറവാട്ടുകാരി ഡയാന മറിയം കുരിയന്‍ ഒരു സാധാരണ ക്രിസ്ത്യാനി പെണ്‍കുട്ടിയായിരുന്നു. ഞായറാഴ്ച കുര്‍ബാനകളില്‍ തലയില്‍ വെളുത്ത തട്ടമിട്ട് പള്ളിയിലെത്തിയിരുന്ന അവളെ കാണുമ്പോള്‍ ഇടവകാംഗങ്ങള്‍ അത്ഭുതം കൂറി ഇപ്രകാരം പറയുമായിരുന്നു:"ഡയാനമോള്‍ എത്ര നല്ലവള്‍! ഇടവകയിലെ കൊച്ചുങ്ങള്‍ ഇവളെക്കണ്ട് പഠിക്കണം!!"
പക്ഷെ അങ്ങനെ ഒരു പാഠപുസ്തകമാകാനുള്ളതായിരുന്നില്ല ഡയാനമോളുടെ ജീവിതം. ഫോട്ടോഗ്രാഫറായ ചെറിയച്ചന്‍ അലക്സ് കൊടിയാട്ട് എടുത്ത ഡയാനയുടെ ചിത്രങ്ങള്‍ ചില മാഗസിനുകളില്‍ വന്നപ്പോള്‍ സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നു. പിന്നീടങ്ങോട്ട് ഓഫറുകളുടെ ഒരു പ്രളയമായിരുന്നു. ചിമ്പു, പ്രഭുദേവ, ഹിന്ദുമതം എന്നിവിടങ്ങളില്‍ നിന്നെല്ലാം പില്‍ക്കാലത്ത് നയന്‍സിന് ലഭിച്ച ഓഫറുകള്‍ തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്.

ഡയാന സിനിമയിലെത്തിയപ്പോള്‍ ആദ്യം മാറിയത് പേരാണ്. നയന്‍താര എന്ന പേര് സ്വീകരിച്ചു. പിന്നീടുള്ള വളര്‍ച്ച നമുക്കെല്ലാം അറിയുന്നതു പോലെ. നയന്‍സിന് നാല് കാറുകളാണ് ഉള്ളത്. ഇവയില്‍ നയന്‍സ് ഏറെ ഇഷ്ടപ്പെടുന്നത് ബിഎംഡബ്ലിയു എക്സ്5 (ന്യൂ ജനറേഷന്‍) ക്രോസ്സോവറാണ്.




















