Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

റിനോ ഡസറ്ററിന്‍റെ പ്രാക്‍രൂപം

Posted by:
     Updated: Tuesday, July 10, 2012, 12:26 [IST]

ആ‍ഞ്ജലിന ജൂലിയുടെ ചുണ്ടുകള്‍ തുറന്നുപിടിച്ചാലെന്ന പോലെയാണ് ചിത്രത്തിലെ കണ്‍സെപ്റ്റിന്‍റെ ഗ്രില്ലുകള്‍. വശങ്ങളിലെ കര്‍വുകളുടെ ഭംഗി മലൈക അറോറ ഖാനിന്‍റെ ഉടല്‍വടിവുകളോട് കിടപിടിക്കും. ബൂട്ടിനെക്കൂടി വല്ലവളുമാരോടും ഉപമിച്ച് വെറുതെ പണിയുണ്ടാക്കുന്നില്ല. കാര്യത്തിലേക്ക് കടക്കാം.

റിനോ കുറച്ചുദിവസം മുന്‍പ് പുറത്തിറക്കിയ ഡസ്റ്റര്‍ എസ്‍യുവിയുടെ കണ്‍സെപ്റ്റിനെക്കുറിച്ചാണ് ഇപ്പറഞ്ഞതൊക്കെയും. കണ്‍സെപ്റ്റുകളെന്നാല്‍ ഓട്ടോവിപണിയില്‍ സ്വപ്നങ്ങള്‍ എന്നാണ് ശരിയായ വിവര്‍ത്തനം. അവയൊരിക്കലും അതേപടി ഭൂമിയില്‍ സംഭവിക്കാറില്ല. ഇനി സംഭവിച്ചാല്‍തന്നെയും വ്യാപകമായി സംഭവിക്കാറില്ല.

renault duster concept

റിനോ ഡസ്റ്ററിന്‍റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. 2009ലെ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഡാസിക ഡസ്റ്റര്‍ കണ്‍സെപ്റ്റിന്‍റെ ചുവടുപിടിച്ചാണ് റിനോ ഡസ്റ്റര്‍ വരുന്നത്.

ഒരു സ്പോര്‍ട്സ് കൂപെ ക്രോസ്സോവര്‍ എന്ന കണ്‍സെപ്റ്റിലാണ് വാഹനം നിര്‍മിച്ചത്. ഡസ്റ്ററിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത് ഈ കണ്‍സെപ്റ്റിന്‍റെ അഗ്രസീവ് ലുക്കാണ്. കുറെക്കൂടി വീതിയേറിയ ബംബറുകളാണ് കണ്‍സെപ്റ്റിലുള്ളത്. ഹെ‍ഡ്‍ലാമ്പുകളുടെ സൗന്ദര്യം എടുത്തുപറയേണ്ടതാണ്.

21 ഇഞ്ച് അലൂമിനിയം അലോയ് വീലിന് അഞ്ച് ആരങ്ങളാണുള്ളത്. സ്റ്റൈലന്‍ ഡിസൈന്‍. ഈ ഭംഗികളൊന്നും ഡസ്റ്ററിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്തായാലും വിപണിയില്‍ ഇരിപ്പുറപ്പിച്ചതിനുശേഷം ലഭിക്കുന്ന മുഖംമിനുക്കലുകളിലൂടെ കണ്‍സെപ്റ്റിന്‍റെ സൗന്ദര്യം കൂടുതല്‍ ആവാഹിക്കപ്പെടും എന്ന് പ്രതീക്ഷിക്കുക.

Story first published:  Tuesday, July 10, 2012, 12:23 [IST]
English summary
Renault Duster is made from the concept car that showcased at the 2009 Geneva Motorshow by Dacia.
പ്രതികരണം എഴുതൂ
Click here to type in Malayalam