Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

എസ്‍യുവി കരുത്തും സെഡാന്‍ സുഖവും

Posted by:
     Updated: Thursday, July 5, 2012, 16:05 [IST]

എസ്‍യുവിയുടെ കരുത്തും സെഡാനിന്‍റെ കംഫര്‍ട്ടും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് റിനോ ഡസ്റ്റര്‍ എന്ന് റിനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് നസ്സിഫ് പറയുന്നു. സെഗ്മെന്‍റില്‍ വലിയ രാസമാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാഹനത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സെഗ്മെന്‍റില്‍ സ്കോര്‍പിയോ കൂടാതെ ബൊലെറോ, ടാറ്റ സഫാരി എന്നിവരാണ് ഡസ്റ്ററിനെ എതിരേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നവര്‍.

renault duster specifications

റിനോയുടെ മികവുറ്റ സാങ്കേതികതയാണ് ഈ ഇന്ത്യന്‍ എതിരാളികളുടെ മുമ്പില്‍ ഡസ്റ്ററിന് മുന്‍തൂക്കം നേടിക്കൊടുക്കുന്ന പ്രധാന സംഗതി. ഇന്ധനക്ഷമതയും കരുത്തും പ്രകടിപ്പിക്കുന്ന എന്‍ജിന്‍, മികച്ച ഹാന്‍ഡ്‍ലിംഗ് തുടങ്ങിയ നിരവധി ഘടകങ്ങളില്‍ റിനോയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ സാധിക്കും. സെഗ്മെന്‍രിലെ സകല മാനദണ്ഡങ്ങളുടെയും ഒരു ഉയര്‍ന്ന തലം തങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഡസ്റ്ററിലൂടെ എന്നാണ് റിനോയുടെ അവകാശവാദം.

റിനോ ഡസ്റ്ററിന്‍റെ പെട്രോള്‍ പതിപ്പ് 1.6 ലിറ്ററിന്‍റെ K4M എന്‍ജിനാണ് പേറുന്നത്. 5,850 ആര്‍പിഎമ്മില്‍ 102 കുതിരകളുടെ ശേഷി എന്‍ജിന്‍ പകരും. 3,750 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്.5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് പെട്രോള്‍ എന്‍ജിനുള്ളത്. 13.24 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം.

ഡീസല്‍ പതിപ്പ് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.5 ലിറ്ററ്‍ ഡിസിഐ കെ9കെ എച്ച്പി എന്‍ജിനാണ് ഇവയിലൊന്ന്. 3,750 ആര്‍പിഎമ്മില്‍ 83 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 1,900 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കാണ് എന്‍ജിനിനുള്ളത്. സെഗ്മെന്‍റില്‍ ഏറ്റവും മികച്ചതെന്ന് പറയാവുന്ന മൈലേജ് ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നു. 20.45 കിമി.

1.5 കെ9കെ ടിഎച്ച്പി ഡിസിഐ എന്‍ജിനാണ് മറ്റൊന്ന്. 3,900 ആര്‍പിഎമ്മില്‍ 108 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 2,250 ആര്‍പിഎമ്മില്‍ 248 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു.6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 19.01 കിമി മൈലേജ് വാഹനത്തിനുണ്ട്.

Story first published:  Thursday, July 5, 2012, 15:57 [IST]
English summary
Renault India has launched the highly anticipated Duster SUV with a highly exciting price of Rs 7.19 lakhs. Here is a review of the car.
പ്രതികരണം എഴുതൂ
Click here to type in Malayalam