Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ഡീസല്‍ കാറുകള്‍ക്ക് 2.55 ലക്ഷം അധികനികുതി

Posted by:
     Published: Wednesday, June 13, 2012, 11:15 [IST]

Special Tax On Diesel

സ്വകാര്യ ഡീസല്‍ കാറുകള്‍ക്കും എംപിവികള്‍ക്കും പ്രത്യേക ടാക്സ് ഏര്‍പ്പെടുത്താനുള്ള നീക്കം വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതി വര്‍ധന നടപ്പായാല്‍ ഡീസല്‍ കാറുകള്‍ക്ക് 2.55 ലക്ഷം വരെ വിലവര്‍ധന വരുമെന്നാണ് വിവരം.

ചെറു ഡീസല്‍ കാറുകള്‍ക്ക് 1,70,000 രൂപ വരെയും മധ്യനിര സെഡാനുകള്‍ക്കും മറ്റും 2,55,000 രൂപയോളവും വില വര്‍ധന വരും. എസ്‍യുവി/എംപിവികള്‍ക്ക് 2,70,000 രൂപയുടെ പരിസരത്തിലായിരിക്കും വര്‍ധന വരികയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പെട്രോള്‍ ഡീസല്‍ വിലകള്‍ തമ്മില്‍ വളര്‍ന്നിട്ടുള്ള അന്തരം കുറയ്ക്കുന്നതിനായി പെട്രോളിയം മന്ത്രാലയം ചെലുത്തിയ സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണ് ഡീസല്‍ കാര്‍ നികുതി വര്‍ധന നടപ്പാവുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ ഡീസല്‍ വിപണിയിലെത്തിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ഗുണഫലം കാര്‍ ഉടമകള്‍ കൂടി അനുഭവിക്കുന്നത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നുണ്ട്.

ഡീസല്‍ കാര്‍ വില്‍പന പെട്രോള്‍ കാറുകളെക്കാള്‍ ഉയരുന്ന പ്രവണതയാണ് വിപണിയില്‍ കണ്ടുവരുന്നത്. ഡീസല്‍ കാറുകളുടെ ഉയര്‍ന്ന ഡിമാന്‍ഡില്‍ കുറവു വരുത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഡീസല്‍ കാറുകള്‍ പെട്രോള്‍ കാറുകളെക്കാള്‍ 30 ശതമാനം കൂടുതല്‍ ഇന്ധനക്ഷമമാണ്. പെട്രോളിനെക്കാള്‍ 74 ശതമാനം കുറവാണ് ഡീസലിന്‍റെ വില.

സര്‍ക്കാര്‍ ഉടമയിലുള്ള എണ്ണക്കമ്പനികള്‍ വിപണി വിലയില്‍ കുറച്ച് എണ്ണ വിറ്റതു മൂലമുണ്ടായ നഷ്ടം നികത്തുന്നതിനായി അധിക നികുതി വഴി ലഭിക്കുന്ന വരുമാനം ഉപയോഗിക്കുമെന്ന് എണ്ണമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

English summary
The special tax on diesel cars which is under consideration of finance ministry may bring nearly Rs 2.55 lakh increase in prices.
പ്രതികരണം എഴുതൂ
Click here to type in Malayalam