Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

പുതിയ വാഗണ്‍ ആര്‍ ലോഞ്ച് ചെയ്തു

Posted by:
     Published: Saturday, September 8, 2012, 17:06 [IST]

Suzuki Wagon R Launched

വാഗണ്‍ ആര്‍ 2013 പതിപ്പ് ജപ്പാനില്‍ ലോഞ്ച് ചെയ്തു. മൊത്തത്തിലൊരു അഴിച്ചുപമിക്ക് വിധേയമായിട്ടുണ്ട് ഈ വാഹനം. മറ്റ് നിരവധി പ്രത്യേകതകള്‍ക്കിടയില്‍ ഇന്ത്യക്കാരനെ ആര്‍ത്തിപിടിപ്പിക്കുന്ന ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ: പുതിയ വാഗണ്‍ ആറിന് ലിറ്ററിന് 28.8 കിമി എന്ന പണ്ടാരമടക്കിയ മൈലേജുണ്ട്.

സമാനമായ ഇടങ്ങളില്‍ സ്ഥാനം പിടിക്കുന്ന എല്ലാ കാറന്മാര്‍ക്കും മികച്ച ഒരു പണിയാണ് മൈലേജ് വഴി മാത്രം പുതിയ വാഗണ്‍ ആര്‍ കൊടുക്കുന്നത്. ഈ മേലേജ് ടാറ്റ നാനോ മുതല്‍ ഷെവര്‍ലെ ബീറ്റ് വരെയുള്ളവരെ ബാധിക്കും. ടാറ്റ നാനോയുടെ മൈലേജ് 25 കിമിയാണ് പരമാവധി.

അടുത്തതായി ഇന്ത്യയിലാണ് വാഗണ്‍ ഇന്ത്യയുടെ ലോഞ്ച് നടക്കാന്‍ പോകുന്നതെന്നാണ് വാര്‍ത്ത. മൈലേജ് കേട്ടപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായിരിക്കേണ്ടതാണ്. ഇന്ത്യയില്‍ എന്നുള്ള ഏതൊരു ഡീസല്‍ കാറിനെക്കാളും റണ്ണിംഗ് കോസ്റ്റ് കുറഞ്ഞ വാഹനമായിരിക്കും പുതിയ വാഗണ്‍ ആര്‍.

വാഗണ്‍ ആറിനെ ഇമ്മാതിരിയൊക്കെയാക്കി മാറ്റാന്‍ ജപ്പാനിലെ എന്‍ജിനീയര്‍മാര്‍ കുറച്ച് പെടാപ്പാട് പെട്ടിട്ടുണ്ട്. പുതിയ വാഹനത്തിന് പഴയതിനെ അപേക്ഷിച്ച് 75 കിലോ ഭാരം കുറവാണ്. ഇത് വണ്ടിയുടെ കൈകാര്യക്ഷമത ഉയര്‍ത്തുന്നതില്‍ മാത്രമല്ല, മൈലേജ് കൂട്ടുന്നതിലും സാരമായ പങ്ക് പഹിച്ചിരിക്കുന്നു.

വണ്ടിയുടെ മോന്തായം ഒന്നാകെ അഴിച്ചു പണിതിട്ടുണ്ട് സുസുക്കി. പഴയ വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ലത്. മുന്‍ പതിപ്പിന്‍റെ നാല് മുഖങ്ങളുള്ള ഹെഡ്‍ലാമ്പ് അപ്പാടെ മാറിയിരിക്കുന്നു. ഇപ്പോള്‍ ആറ് മുഖങ്ങള്‍ കണ്ണുകള്‍ക്ക് നല്‍കിയിരിക്കുന്നു. ഗ്രില്ലിനും മാറ്റം വന്നിട്ടുണ്ട്.

പുതിയ ടെയ്‍ല്‍ ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബൂട്ട് ലിഡിന് പുതിയ രൂപം കൈവന്നിരിക്കുന്നു. കെ സീരീസ് 660 സിസി എന്‍ജിനാണ് പുതിയ വാഗണ്‍ ആറിനുള്ളത്.

പ്രതികരണം എഴുതൂ
Click here to type in Malayalam