Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ടാറ്റ ആര്യ പ്യുവര്‍ നല്‍കുന്നത്

Posted by:
     Updated: Thursday, December 20, 2012, 15:40 [IST]

ടാറ്റ ആര്യ പ്യുവര്‍ എല്‍എക്‌സ് പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ടൊയോട്ട ഇന്നോവ, മഹീന്ദ്ര ക്വണ്‍ടോ, ഷെവര്‍ലെ ടവേര എന്നീ വാഹനങ്ങളോട് അവയുടെ താഴെത്തട്ടില്‍ ചെന്ന് മല്‍പിടിത്തം നടത്താന്‍ ഇതോടെ ടാറ്റ ആര്യയ്ക്ക് ശേഷിയായി.

ആര്യയുടെ 4 വീല്‍ ഡ്രൈവാണ് ആദ്യം വിപണിയിലെത്തിയത്. ടൂ വീല്‍ ഡ്രൈവ് പിന്നീട് വിപണിയിലെത്തിയെങ്കിലും വിലനിലവാരത്തില്‍ സെഗ്മെന്റിലെ ഏറ്റവും താഴെച്ചെന്ന് മത്സരിക്കാന്‍ ടാറ്റ ആര്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

ടാറ്റ ആര്യ പ്യുവര്‍ എല്‍എക്‌സ് പതിപ്പിന്റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ താഴെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

9.95 ലക്ഷം രൂപയാണ് ബങ്കളുരു എക്‌സ്‌ഷോറൂം വില. ബങ്കളുരു വില മാത്രമേ കമ്പനി പുറത്തുവിട്ടിട്ടുള്ളൂ.

മറ്റിടങ്ങളിലേക്ക് പുതിയ പതിപ്പ് എത്തുന്നതിനനുസരിച്ച് മാത്രമേ അവിടങ്ങളിലെ വില അറിയാനൊക്കൂ.

ഒരു എംപിവിയുടെ സ്‌പേസ്, കംഫര്‍ട്ട് എന്നിവയും സെഡാനിന്റെ ഹാന്‍ഡ്‌ലിംഗ് സൗകര്യവും എസ്‌യുവിയുടെ കരുത്തും പ്രകടനവും പ്രദാനം ചെയ്യുന്നുവെന്നതാണ് ആര്യക്കുമേല്‍ ടാറ്റയുടെ അവകാശവാദം.

ടൂ വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും ടാറ്റ ആര്യ ലഭ്യമാണിപ്പോള്‍.

ടാറ്റ മോട്ടോഴ്‌സിന്റെ സാങ്കേതിക മികവുള്ള വാഹനമാണ് ടാറ്റ ആര്യ.

മികച്ച സവിശേഷതകളാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

9.95 ലക്ഷം മുതല്‍ 16.55 ലക്ഷം വരെയാണ് ആര്യയുടെ വിലനിലവാരം.

15.4 - 16.20 ലക്ഷം വിലയിലാണ് ടാറ്റ ആര്യ ആദ്യം ലോഞ്ച് ചെയ്തത്. പിന്നീട് വില കുറവുള്ള പതിപ്പുകളുമായി വിപണിയിലെത്തുകയായിരുന്നു.

ആര്യ പ്യുവര്‍ എല്‍എക്‌സ് പതിപ്പ്. 2.2 ലിറ്റര്‍ ഡികോര്‍ എന്‍ജിനാണ് ആര്യയ്ക്ക് കരുത്തുപകരുന്നത്.

140 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനുള്ളത്.

320 എന്‍എം എന്ന മികവുറ്റ ചക്രവീര്യവും പകരുന്നു.

ഗ്രൗണ്ട് ക്ലിയറന്‍സ് 200 എംഎം എന്ന നിലയിലാണ്.

60 ലിറ്ററിന്റെ ഇന്ധനടാങ്ക് പ്യുവര്‍ എല്‍എക്‌സിനുണ്ട്.

5.6 എന്ന കുറഞ്ഞ ടേണിംഗ് റേഡിയസാണ് ആര്യയുടേത്.

Story first published:  Thursday, December 20, 2012, 15:30 [IST]
English summary
Tata Motors has launched the new Tata Aria Pure LX.
പ്രതികരണം എഴുതൂ
Click here to type in Malayalam