Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ഫോക്സ്‍വാഗണ്‍ വിലകേറ്റുന്നു

Posted by:
     Published: Saturday, August 25, 2012, 17:01 [IST]

Volkswagen Increase Prices

ഇറക്കുമതി ചെയ്യുന്ന എല്ലാവരുടെയും പിടിവള്ളി പൊട്ടിയിരിക്കുകയാണ്. ഇറക്കുമതിച്ചെലവ് കുത്തനെ കൂടിയതാണ് ഇതിന് കാരണം. ഇറക്കുമതിച്ചെലവ് കൂടാന്‍ കാരണമായത് രൂപയുടെ കുത്തനെയുള്ള വിലയിടിവും.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഓട്ടോമൊബൈല്‍ കമ്പനികളും ഏറിയും കുറഞ്ഞും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്. ഈയടുത്ത കാലത്ത് രാജ്യത്തിന്‍ വിപണിയില്‍ എത്തിച്ചേര്‍ന്ന പല വിദേശവിപണികളും വലിയ അളവ് ഘടകഭാഗങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുകയാണ് ചെയ്യുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഫോക്സ്‍വാഗണ്‍ അതിന്‍റെ വെന്‍റോ, പോളോ എന്നീ മോഡലുകള്‍ക്ക് വിലകയറ്റുമെന്നാണ്. ഏതാണ്ട് 3 ശതമാനം കണ്ടാണ് വിലവര്‍ധന വരിക. രണ്ടുദിവസം മുമ്പാണ് ടൊയോട്ട അതിന്‍റെ കാര്‍ മോഡലുകളുടെ വിലകയറ്റിയത്. കാരണം പറയുന്നത് രൂപയുടെ വിലയിടിവ് തന്നെ.

ഇതേ കാരണത്താന്‍ വാഹനങ്ങളുടെ വില മൂന്നാലുമാസം മുമ്പും കയറിയിരുന്നു. എന്നാല്‍ രൂപയുടെ വിലയിടിവ് വീണ്ടും തുടരുന്ന പ്രതിഭാസമാണ് കണ്ടത്. കൂടുതല്‍ കാര്‍ നിര്‍മാതാക്കള്‍ വിലകയറ്റല്‍ നടപടിയുമായി വരാന്‍ സാധ്യത കാണുന്നുണ്ട്.

ജൂണ്‍ മാസം മുതല്‍ വില്‍പനയില്‍ അല്‍പം പിന്നാക്കമാണ് ഫോക്സ്‍വാഗണ്‍. പുതിയ വിലക്കയറ്റം ഫോക്സ്‍വാഗണിനെ വിപണിയില്‍ ബാധിക്കുമെന്ന് കരുതേണ്ടതാണ്.

ഫോക്സ്‍വാഗണ്‍ പോളോ പ്രീമിയം ഹാച്ച്ബാക്കിന് പെട്രോള്‍/ഡീസല്‍ പതിപ്പുകളുണ്ട്. നിലവിലെ വിലനിലവാരം താഴെ (ദില്ലി എക്സ്‍ഷോറൂം).

പോളോ ട്രെന്‍ഡ്‍ലൈന്‍ (പി) : 4,57,000
പോളോ കംഫര്‍ട്‍ലൈന്‍ (പി) : 5,08,000
പോളോ ഹൈലൈന്‍ (പി) : 6,04,000
പോളോ ഹൈലൈന്‍ 1.6 (പി) : 6,38,000
പോളോ ട്രെന്‍ഡ്‍ലൈന്‍ (ഡി) : 5,59,000
പോളോ കംഫര്‍ട്‍ലൈന്‍ (ഡി) : 6,10,000
പോളോ ഹൈലൈന്‍ (ഡി): 7,06,000

പോളോയുടെ സെഡാന്‍ പതിപ്പാണ് വെന്‍റോ. ഫോക്സ്‍വാഗണ്‍ ഇന്ത്യയുടെ ഏറ്റവും വില്‍ക്കപ്പെടുന്ന കാറാണിത്. നിലവിലെ വിലനിലവാരം താഴെ (ദില്ലി എക്സ്‍ഷോറൂം)

വെന്‍റോ ട്രെന്‍ഡ്‍ലൈന്‍ (എംടി) : 6,99,000
വെന്‍റോ ട്രെന്‍ഡ്‍ലൈന്‍ (ഡി) : 7,99,000
വെന്‍റോ ഹൈലൈന്‍ (എംടി) : 8,23,000
വെന്‍റോ കംഫര്‍ട്‍ലൈന്‍ (ഡി) : 8,74,000
വെന്‍റോ ഹൈലൈന്‍ (എടി) : 9,21,000
വെന്‍റോ ഹൈലൈന്‍ (ഡി) : 9,23,000

English summary
According to reports, VW's best selling cars will soon be costlier by as much as 3%.
പ്രതികരണം എഴുതൂ
Click here to type in Malayalam