സ്കോഡ ഒക്ടേവിയ ദീപാവലിക്ക് തിരിച്ചെത്തും

2013 Skoda Octavia
അല്‍പകാലം വിട്ടുനിന്നതിനു ശേഷം ശേഷം സ്കോഡ ഒക്ടേവിയ സെഡാന്‍ വീണ്ടും വിപണിയിലെത്തുകയാണ്. പുതുക്കിയ ഒക്ടേവിയ ഈ വരുന്ന ഉത്സവ സീസണില്‍ വിപണി പിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോവിയയുടെ മൂന്നാം തലമുറ പതിപ്പാണ് 2013 മോഡല്‍.

15 ലക്ഷത്തിന് താഴെയായിരിക്കും ഒക്ടേവിയയുടെ ബേസ് വേരിയന്‍റ് വില. 14 മുതല്‍ 18 ലക്ഷം വരെ എന്ന് കുറെക്കൂടി കൃത്യത കണ്ടെത്താം. 1.8 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒക്ടേവിയയിക്കുള്ളത്. 180 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. ചക്രവീര്യം 250 എന്‍എം.

വാഹനത്തിന്‍റെ ഭാരത്തില്‍ കാര്യമായ കുറവ് സംഭവിച്ചതിനാല്‍ ഇന്ധനക്ഷമതയുടെ കാര്യത്തിലും പുരോഗതിയുണ്ട് 2013 ഒക്ടേവിയയില്‍. ഇന്ത്യയില്‍ ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റില്‍ വെച്ചായിരിക്കും ഒക്ടേവിയയുടെ ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ഇണക്കുക.

വിനോദം, കംഫര്‍ട്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ കാര്യമായ മുന്നേറ്റം കാണാം പുതിയ വാഹനത്തില്‍. മുന്‍ പതിപ്പില്‍ ഇല്ലാതിരുന്ന നിരവധി സൗകര്യങ്ങള്‍ 2013 സ്കോഡ ഒക്ടോവിയയിലുണ്ട്. ഫോക്സ്‍വാഗണിന്‍റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്ഫോമിലാണ് പുതിയ ഒക്ടേവിയ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

വിപണിയില്‍ മികച്ച പ്രകടനം നടത്തി വന്നിരുന്ന ഒക്ടേവിയയെ പിന്‍വലിച്ച് ലോറയെ കൊണ്ടുവരികയായിരുന്നു സ്കോഡ നേരത്തെ ചെയ്തത്. ഇത് അബദ്ധമായിപ്പോയെന്ന് സ്കോഡയ്ക്ക് പിന്നീട് ബോധ്യപ്പെട്ടു. ലോറയുടെ വിപണിപ്രകടനം വളരെ മോശമാണ്.

ഹ്യൂണ്ടായ് ഇലന്‍ട്ര, ടൊയോട്ട എട്യോസ് തുടങ്ങിയവരാണ് ഡി സെഗ്മെന്‍റില്‍ ഒക്ടേവിയയ്ക്കുള്ള എതിരാളികള്‍.

Most Read Articles

Malayalam
English summary
2013 Skoda Octavia is expected to be launched in India by coming Diwali season.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X