ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ചിത്രങ്ങള് വെളിച്ചത്തായി

2012ലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 10 ലക്ഷം മോഡലുകളുടെ വില്‍പന ആഘോഷിച്ചത്. 1989ല്‍ രംഗത്തുവന്ന ഈ എസ്‌യുവി ലാന്‍ഡ് റോവറിന്റെ ജനപ്രിയ മോഡലായി മാറാന്‍ അധികകാലമെടുത്തില്ല. പില്‍ക്കാലത്ത് വിവിധ കമ്പനികള്‍ പുറത്തിറക്കിയ എസ്‌യുവികള്‍ക്ക് ഡിസ്‌കവറിയുടെ ഛായ വരുവാന്‍ മാത്രം ആ വാഹനം ജനപ്രിയമായിത്തീര്‍ന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ 2014 മോഡല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ചാണ്. എക്സ്റ്റീയറിലും ഇന്റീരിയറിലും കുറെയധികം മാറ്റങ്ങള്‍ പുതിയ പതിപ്പ് പേറുന്നുണ്ട്. വാഹനത്തിന്റെ കുറച്ച്ചിത്രങ്ങള്‍ മാത്രമാണ് പുറത്തു വിട്ടിട്ടുള്ളത്. അവ താഴെ കാണാം.

2014 Land Rover Discovery

ഗ്രില്‍, ബംപര്‍, ഹെഡ്‌ലാമ്പ് എന്നിവിടങ്ങളില്‍ പുതിയ മോഡല്‍ അതിന്റെ മൗലികത പ്രകടിപ്പിക്കുന്നു. രണ്ട് പുതിയ അലോയ് വീല്‍ ഡിസൈനുകള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട് ഡിസ്‌കവറിക്കു വേണ്ടി. ഇവ പറഞ്ഞ് ചേര്‍ക്കാവുന്നതാണ്.

2014 Land Rover Discovery

സാധാരണ ലാന്‍ഡ് റോവര്‍ കാറുകള്‍ക്കു മേല്‍ സാധാരണ കാണാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി മോഡലിന്റെ പേരാണ് കാറിന്റെ ബോണറ്റ് ലിഡിന് മേല്‍ഭാഗത്തായി കാണുന്നത്. ലാന്‍ഡ് റോവര്‍ എന്ന എഴുത്താണ് പൊതുവില്‍ ഉണ്ടാകാറുള്ളത് എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഏതെങ്കിലും മോഡലുകള്‍ ഇതേ രീതിയില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നില്ല എന്നാണ് അറിവ്.

2014 Land Rover Discovery

3.0 ലിറ്റര്‍ എസ്ഡിവി6 എന്‍ജിനാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്. ഇന്ധനക്ഷമത ലിറ്ററിന് 12.5 കിലോമീറ്റര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

2014 Land Rover Discovery

ഡിസ്‌കവറി കൂടുതല്‍ കരുത്തോടെ മുന്നേറുകയാണെന്ന് ലാന്‍ഡ് റോവര്‍ ആഗോള ബ്രാന്‍ഡ് ഡയറക്ടര്‍ ജോണ്‍ എഡ്വാര്‍ഡ്‌സ് പറയുന്നു. വാഹനത്തിന്റെ ജനകീയതയോട് ഉയര്‍ന്ന തോതില്‍ നീതി പുലര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
2014 Land Rover Discovery facelift images has been officially unveiled.
Story first published: Tuesday, September 3, 2013, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X