ദോസ്തിന്‍റെ എംയുവി പതിപ്പ് വരുന്നു!

നിസ്സാനും അശോക് ലെയ്‍ലന്‍ഡും ചേര്‍ന്നുള്ള സംയുക്ത സംരഭത്തിലൂടെ പുറത്തുവന്ന ലൈറ്റ് കമേഴ്സ്യല്‍ വാഹനമായ ദോസ്ത് വിപണിയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഏതാണ്ട് 36,000ത്തിലധികം വാഹനങ്ങള്‍ വിപണിയില്‍ വിറ്റഴിച്ചുകഴിഞ്ഞു. ഈ വാഹനത്തെ ആധാരമാക്കി 2013 ഒക്ടോബര്‍ മാസത്തോടെ ഒരു പാസഞ്ചര്‍ വാന്‍ വിപണിയിലെത്തിക്കാന്‍ നിസ്സാന്‍ പദ്ധതിയിടുന്നുണ്ട്.

ദോസ്തിന്‍റെ മള്‍ടി യൂട്ടിലിറ്റി വാഹന പതിപ്പിനെക്കുറിച്ച് വളരെ നേരത്തെ തന്നെ തങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരുന്നതായി നിസ്സാന്‍ വ‍ൃത്തങ്ങള്‍ പറയുന്നു.

Dost Based MUV

8 സീറ്റുകളുള്ള എംയുവിയാണ് നിസ്സാന്‍-ലെയ്‍ലന്‍ഡ് സംയുക്തസംരംഭം ആലോചിക്കുന്നത്. ഇതേ സെഗ്മെന്‍റില്‍ നിസ്സാന്‍ ഇവാലിയയുണ്ടെങ്കിലും ദോസ്ത് എംയുവി മിക്കവാറുമൊരു കമേഴ്സ്യല്‍ വാഹനമായി നിലപാടെടുത്തേക്കും.

ഇക്കാര്യത്തില്‍ നിസ്സാനും അശോക് ലെയ്‍ലന്‍ഡും തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ലെയ്‍ലന്‍ഡിന് സ്വകാര്യ വാഹന വിഭാഗത്തിലേക്ക് അനാവശ്യമായി എത്തിനോക്കാന്‍ പദ്ധതിയില്ല. കൂടാതെ ഇവാലിയയുമായി മത്സരമുണ്ടാക്കുന്ന ഒരു വാഹനം വിപണിയിലെത്തിച്ചാല്‍ സംയുക്ത സംരംഭത്തിന്‍റെ യുക്തി ചോദ്യം ചെയ്യപ്പെടാനും ഇടയുണ്ട്.

വിലയുടെ കാര്യത്തിലും ഇവാലിയയ്ക്ക് താഴെയായിരിക്കും ദോസ്ത് എംയുവിയുടെ സ്ഥാനം.

Most Read Articles

Malayalam
English summary
Ashok Leyland-Nissan joint venture is planning to launch an MUV based on the Dost LCV.
Story first published: Tuesday, April 9, 2013, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X