അതുല്‍ ഡീസല്‍ ഓട്ടോ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്തു

Atul Auto
ഗുജറാത്ത് ആസ്ഥാനമായ അതുല്‍ ഓട്ടോയുടെ ഡീസല്‍ ഓട്ടോറിക്ഷ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്തു. ജെമിനി ഡിസെഡ് എന്നാണ് ഈ ഡീസല്‍ പതിപ്പിന്‍റെ പേര്.

395സിസിയുടെ ഡീസല്‍ എന്‍ജിനാണ് ജെമിനി ഡിസെഡ് പേറുന്നത്.

കേരളത്തെ ഓട്ടോറിക്ഷകളുടെ ഒരു മികച്ച വിപണിയായാണ് തങ്ങള്‍ കാണുന്നതെന്ന് ലോഞ്ച് ചടങ്ങിനെത്തിയ അതുല്‍ ഓട്ടോയുടെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഓട്ടോറിക്ഷയെ തങ്ങളുടെ ചെറുയാത്രകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഏത് സീസണിലും ഈ വാഹനത്തിന് ഉപയോഗമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

മികച്ച ലഗേജ് സ്പേസ്, മനോഹരമായ ഇന്‍റീരിയര്‍, മികച്ച രീതിയല്‍ ഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡ്, ഡ്യുവല്‍ ടോണ്‍ അപ്ഹോള്‍സ്റ്ററി എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് അതുലിന്‍റെ പുതിയ ഡീസല്‍ ഓട്ടോറിക്ഷ എത്തിയിരിക്കുന്നത്.

ജെമിനി ഡിസെഡ് എന്‍ജിന്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ ശേഷിയുള്ളതാണെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ പോള്‍ സഖറിയ പറയുന്നു. പിക്കപ്പ്, ഇന്ധനക്ഷമത, വിശ്വാസ്യത, സുരക്ഷ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല അതുല്‍.

അതുലില്‍ നിന്ന് ഇനി വരാനുള്ള ഉല്‍പന്നത്തെക്കുറിച്ചുള്ള സൂചനയും പോള്‍ നല്‍കി. പെട്രോള്‍, സിഎന്‍ജി, എല്‍പിജി എന്നീ ഇന്ധനങ്ങളില്‍ ഓടുന്ന ഒരു ഹൈബ്രിഡ് വാഹനമാണ് അടുത്ത പദ്ധതി. അധികം താമസിക്കാതെ ഈ വാഹനം വിപണിയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Most Read Articles

Malayalam
English summary
Atul Auto has launched a diesel-run autorickshaw in Indian market yesterday at Thiruvananthapuram.
Story first published: Thursday, June 6, 2013, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X