എസ്‍യുവികളില്‍ ഓഡി കൂടുതല്‍ ശ്രദ്ധയൂന്നും

എസ്‍യുവികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്. സെഡാന്‍ മോഡലുകള്‍ ഓട്ടോമൊബൈല്‍ ഉലകത്തെ ഭരിക്കുന്ന കാലത്തിന്‍റെ അന്ത്യമാണോ വരാന്‍ പോകുന്നതെന്ന് തോന്നും വിധമാണ് എസ്‍യുവി ഡിമാന്‍ഡ് കുതിച്ചുയരുന്നത്. സെഡാന്‍ കാറുകളുടെ പഴയ 'ജെന്‍റില്‍മാന്‍' പ്രതിച്ഛായയിലൊന്നും ഇപ്പോളാരും ശ്രദ്ധ കൊടുക്കുന്നില്ല. അല്ലെങ്കില്‍, 'റഗ്ഗഡ് എസ്‍യുവി' എന്ന പ്രതിച്ഛായയില്‍ നിന്ന് ക്രോസ്സോവര്‍ ഡിസൈനുകളിലൂടെ എസ്‍യുവി സെഗ്മെന്‍റ് രക്ഷനേടി എന്നുമാവാം. എന്ത് പിണ്ണാക്കായാലും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്.

ഓഡിയില്‍ നിന്നു വരുന്ന വാര്‍ത്ത മേല്‍പറഞ്ഞ തിയറിയെ ശക്തിപ്പെടുത്തുന്നതാണ്. ആഗോള തലത്തില്‍ ഓഡി എസ്‍യുവി മോഡലുകള്‍ക്ക് ആവശ്യം വന്‍ തോതില്‍ ഉയര്‍ന്നിരുന്നൂ ഈ അടുത്ത കാലത്തായി. ഈ ആവശ്യം പ്രമാണിച്ച് എസ്‍യുവി മോഡലുകള്‍ക്ക് മാത്രമായി മെക്സിക്കോ സിറ്റിക്കടുത്ത് ഒരു പ്ലാന്‍റും ഓഡി തുറന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രത്യേകമായി പറയുന്നത് എന്താണെന്നുവെച്ചാല്‍, 2020‍ാമാണ്ടോടെ ഓഡിയുടെ എസ്‍യുവി ആശ്രിതത്വം കൂടുമെന്നാണ്.

വരാനിരിക്കുന്ന വലിയ മാറ്റത്തെക്കുറിച്ച് ഓഡി പറയുന്നത് ഇങ്ങനെയാണ്: 2020 ആകുമ്പോഴേക്കും ലോകത്ത് ഓരോ മൂന്ന് ഓഡി കാറുകളില്‍ ഒന്ന് എസ്‍യുവിയായിരിക്കും! മെക്സിക്കോയിലെ പുതിയ ഓഡി പ്ലാന്‍റ് ഇതിലേക്ക് വലിയ തോതില്‍ സംഭാവന ചെയ്യുമെന്നും ഓഡി സിഇഒ റൂപര്‍ട് സ്റ്റാഡ്‍ലര്‍ പറയുന്നു.

1.3 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് മെക്സിക്കോയിലെ പ്ലാന്‍റ് നിര്‍മിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 150,000 യൂണിറ്റ് നിര്‍മാണ ശേഷിയാണ് ഈ പ്ലാന്‍റിനുള്ളത്. ഈ പ്ലാന്‍റില്‍ നിന്ന് ആദ്യം നിര്‍മിച്ച് പുറത്തിറങ്ങുന്ന വാഹനം ഓഡി ക്യു5 ആയിരിക്കും. ചൈന ഒഴികെയുള്ള നിരവധി വിപണികളിലേക്ക് ഇവിടെ നിന്നാണ് ക്യു5 പോകുക. ചൈനയിലെ പ്ലാന്‍റില്‍ ഈ വാഹനം നിര്‍മിക്കുന്നതിനാല്‍ അങ്ങോട്ടേക്കുണ്ടാവില്ല.

കാലക്രമത്തില്‍ മെക്സിക്കോ പ്ലാന്‍റിലെ ഉല്‍പാദനം 300,000 ആക്കിയ ഉയര്‍ത്താനാണ് ഓഡിയുടെ പരിപാടി.

Most Read Articles

Malayalam
English summary
Worldwide, every third Audi will be an SUV by 2020." He added "The new Audi plant in Mexico will make a major contribution to that."
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X