ഓഡി ഇന്ത്യ തലവനായി ജോ കിംഗ് സ്ഥാനമേല്‍ക്കും

ഓഡി ഇന്ത്യയുടെ പുതിയ തലവനായി സെപ്തംബര്‍ 1ന് ജോ കിംഗ് സ്ഥാനമേറ്റെടുക്കും. നിലവില്‍ ഈ സ്ഥാനത്തുള്ള മിഖായേല്‍ പേഷ്‌കെ കമ്പനിയുടെ നെറ്റ്‌വര്‍ക്ക് സ്ര്ടാറ്റജി ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് തലവനായി ചുമതലയേറ്റതിന്റെ പിന്നാലെയാണ് ജോയുടെ നിയമന വാര്‍ത്ത പുറത്തു വരുന്നത്. മിഖായേല്‍ പേഷ്‌കെ ജര്‍മനിയിലേക്ക് ഇതിനകം തന്നെ തിരിച്ചിട്ടുണ്ട്.

സിഡ്‌നി ഓഡി സെന്ററില്‍ ഡീലര്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയായിരുന്നു ജോ കിംഗ് ഇതുവരെ. ഓട്ടോമോട്ടീവ് വ്യവസായരംഗത്ത് 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് ഇദ്ദേഹത്തിന്. 1990ല്‍ ടൊയോട്ടയില്‍ ചേര്‍ന്നു കൊണ്ടാണ് ജോ തന്റെ ഓട്ടോമൊബൈല്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് ബിഎംഡബ്ല്യുവിലേക്ക് മാറി. ജോ ജോലി ചെയ്യുന്ന മൂന്നാമത്തെ സ്ഥാപനമാണ് ഓഡി.

Joe King

96ല്‍ ബിഎംഡബ്ല്യുവില്‍ ചേര്‍ന്ന ജോ ആസ്‌ട്രേലിയയിലാണ് പ്രവര്‍ത്തിച്ചത്. ബിഎംഡബ്ല്യു സിഡ്‌നി മാനേജിംഗ് ഡയറക്ടര്‍, വില്‍പനയുടെ ജനറല്‍ മാനേജര്‍ എന്നീ പോസ്റ്റുകളില്‍ ജോ സേവനം നടത്തി. ബിഎംഡബ്ല്യു മെല്‍ബണില്‍ വില്‍പനയുടെ ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഓഡി ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിച്ചാണ് മിഖായേല്‍ പേഷ്‌കെ സ്ഥാനമൊഴിയുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാവ് എന്ന സ്ഥാനം വര്‍ഷങ്ങളായി ഓഡിയുടെ പക്കലാണുള്ളത്. 2010ല്‍ 3003 കാറുകള്‍ വിറ്റഴിച്ച ഓഡി 2012 എത്തുമ്പോഴേക്ക് 9003 കാറുകള്‍ വിറ്റഴിക്കുന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #audi #news #ഔഡി #വാര്‍ത്ത
English summary
Audi India will be headed by Joe King starting from September 1st.
Story first published: Tuesday, August 27, 2013, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X