ബിയര്‍ കൊണ്ടുള്ള വള്ളം കളി

ബിയര്‍ ഉപയോഗിച്ചുള്ള ഒരാഘോഷം മാത്രമേ നമുക്കറിയൂ. എന്നാല്‍ ആസ്‌ത്രേലിയക്കാരുടെ കാര്യം അങ്ങനെയല്ല. അസാധ്യമായ സര്‍ഗാത്മകതയോടെ അവര്‍ ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച് ഒരു വന്‍ ആഘോഷം തന്നെ സംഘടിപ്പിക്കുന്നു. ഇത് വര്‍ഷാവര്‍ഷം നടത്തുകയും ചെയ്യുന്നു.

'ബിയര്‍ കാന്‍ റെഗട്ട' എന്നാണ് ഈ ആഘോഷത്തിന് പേര്. ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ കൊണ്ട് നിര്‍മിച്ച ബോട്ടുകളുടെ റേസിംഗ് ആണ് പരിപാടി. 'റെഗട്ട' എന്നാല്‍ റേസ് എന്നാണ് അര്‍ത്ഥം.

ബിയറാഘോഷം

ബിയറാഘോഷം

വന്‍തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഈ ബിയര്‍ കാന്‍ റെഗട്ടയ്ക്ക് സാധിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വള്ളംകളി പോലെ.

ബിയറാഘോഷം

ബിയറാഘോഷം

ആസ്‌ത്രേലിയയിലെ ഡാര്‍വിനിലാണ് ബിയര്‍ കാന്‍ റെഗാട്ട സംഘടിപ്പിച്ചുവരുന്നത്.

ബിയറാഘോഷം

ബിയറാഘോഷം

കമ്പൈന്‍ഡ് ലയണ്‍സ് ക്ലബ്‌സ് ഓഫ് ഡാര്‍വിന്‍ ആണ് ആഘോഷത്തിന്റെ സംഘാടകര്‍.

ബിയറാഘോഷം

ബിയറാഘോഷം

1974 ജൂണ്‍ 16നാണ് പരിപാടി ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. മിന്‍ഡില്‍ ബീച്ചില്‍ നടന്ന ആദ്യ ബിയര്‍ കാന്‍ റഗാട്ട വന്‍ വിജയമായതോടെ എല്ലാ വര്‍ഷവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബിയറാഘോഷം

ബിയറാഘോഷം

ബിയര്‍ ബോട്ടിലുകള്‍ കൊണ്ട് നിര്‍മിച്ച നിരവധി മോട്ടുകള്‍ റഗാട്ടയില്‍ പങ്കെടുക്കും. അസാധ്യമായ സര്‍ഗശേഷിയുടെ പ്രഖ്യാപനങ്ങളാണ് ഓരോ ബോട്ടും.

ബിയറാഘോഷം

ബിയറാഘോഷം

രണ്ട് പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ചെറുബോട്ടുകള്‍ മുതല്‍ 50,000 ബോട്ടിലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വന്‍ ബോട്ടുകള്‍ വരെ ഇവിടെ കാണാന്‍ കഴിയും. ആഘോഷത്തിനായി ബോട്ടുണ്ടാക്കുന്നതിന് വന്‍ തോതില്‍ ബിയര്‍ ബോട്ടിലുകള്‍ ശേഖരിക്കപ്പെടുന്നു.

ബിയറാഘോഷം

ബിയറാഘോഷം

മറ്റ് ബോട്ടുകളെ തകര്‍ക്കാന്‍ ഓരോ ബോട്ടും തങ്ങള്‍ക്കുള്‍ക്കൊള്ളാവുന്ന ജലപീരങ്കി സംവിധാനം ഉപയോഗിക്കാറുണ്ട്. ചില തലതിരിഞ്ഞവന്മാര്‍ ഉണ്ട തുപ്പുന്ന പീരങ്കി ഉപയോഗിച്ച ചരിത്രവുമുണ്ട്.

ബിയറാഘോഷം

ബിയറാഘോഷം

പലതരം റേസുകള്‍ നടക്കും ഇവിടെ. പ്രധാന റേസ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന തരം കളികള്‍ തുടങ്ങും. നിധി കണ്ടെത്തല്‍ പോലുള്ള കളികളും ഇതിലുണ്ട്.

ബിയറാഘോഷം

ബിയറാഘോഷം

വെള്ളത്തിനടിയലില്‍ സൂക്ഷിച്ച 'സാധന'മാണ് കണ്ടെത്തേണ്ടത്. അടയാളമായി മുകളില്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലോ മറ്റോ ഉണ്ടായിരിക്കും.

ബിയറാഘോഷം

ബിയറാഘോഷം

ഇത്തരം നിരവധി സാധനങ്ങള്‍ വെള്ളത്തിലുണ്ടായിരിക്കും. ഏറ്റവും കൂടുതലെണ്ണം കണ്ടത്തുന്നവര്‍ക്കാണ് സമ്മാനം.

ബിയറാഘോഷം

ബിയറാഘോഷം

ഇത്തവണത്തെ ബിയര്‍ കാന്‍ റഗാട്ട ജൂലൈ 7ന് നടന്നു.

Most Read Articles

Malayalam
English summary
Beer Can Regatta is held in Australia's Darwin, the capital of its Northern Territory region, which is at the very top of the continent.
Story first published: Friday, July 19, 2013, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X