ബജാജ് ആര്‍ഇ60 നിരത്തിലിറക്കാന്‍ അനുമതി

Bajaj RE60
ഒടുവില്‍ ബജാജിന് ശ്വാസം നേരെ വീണു. ബജാജ് ആര്‍ഇ60 ഉള്‍പ്പെടുന്ന ക്വാഡ്രിസൈക്കിള്‍ വിഭാഗത്തെ നിരത്തിലിറക്കാന്‍ ഉതകുന്ന വിധത്തില്‍ സര്‍ക്കാര്‍ അനുമതി വന്നു. ഈ നീക്കത്തിനെതിരെ നേരത്തെ ടാറ്റ മോട്ടോഴ്സ് തലവന്‍ കാള്‍ സ്ലിം അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

ക്വാഡ്രിസൈക്കിള്‍ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്കു മീതെ ‘Q' എന്ന അടയാളം പതിച്ചിരിക്കണം എന്നും സര്‍ക്കാര്‍ ഉത്തരവിനൊപ്പമുള്ള നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ക്വാഡ്രിസൈക്കിളുകള്‍ പക്ഷെ, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. വാണിജ്യാവശ്യങ്ങള്‍ക്കായാണ് രജിസ്ട്രേഷന്‍ നല്‍കുക. ഈ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമായിരിക്കും.

വലിയ പുകിലുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ബജാജിന്‍റെ ആര്‍ഇ60 ക്വാഡ്രിസൈക്കിള്‍ അതിന്‍റെ ഇതുവരെയുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. റിനോയുമായി ചേര്‍ന്ന് ചെറുകാര്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഉല്‍പാദന രൂപം എന്ന നിലയിലാണ് ആര്‍ഇ60 2011 ദില്ലി ഓട്ടോ എക്സ്പോയില്‍ ആദ്യം അവതരിപ്പിക്കപ്പെടുന്നത്. വാഹനത്തില്‍ അതൃപ്തരായ റിനോ പരിപാടിയുപേക്ഷിച്ച് പോയി. എന്നാല്‍, ഒരു വന്‍ വിപണിയെ സ്വപ്നം കാണുന്ന ബജാജാകട്ടെ, നീക്കം ഉപേക്ഷിച്ചില്ല. സംഗതിയിതാ, ഇപ്പോള്‍ ഇത്രടം വരെയെത്തി.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് ക്വഡ്രിസൈക്കിള്‍ വിഭാഗത്തെ ഉള്‍പെടുത്തുന്നതിനായി ചെയ്യുക. നേരത്തെ ഓട്ടോറിക്ഷകളെ ഉള്‍പെടുത്തുവാനായി ഇത്തരമൊരു നീക്കം നടത്തിയിരുന്നു.

Most Read Articles

Malayalam
English summary
Bajaj RE60 Quadricycle has got a Govt approval that can help Bajaj to bring the vehicle into roads.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X