ബെന്‍ലെയുടെ എന്‍ട്രിലെവല്‍ കാര്‍ വരുന്നു

അത്യാഡംബര കാറുകള്‍ മിക്കതും വോള്യം മാര്‍ക്കറ്റിലൂടെ ലാഭമുണ്ടാക്കുന്ന വലിയ കമ്പനികളെ ആശ്രയിച്ചാണ് ജീവിച്ചു വരുന്നത്. റോള്‍സ് റോയ്‌സ് തകരുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ബിഎംഡബ്ല്യൂ ഏറ്റെടുക്കുകയായിരുന്നു. ബെന്‍ലെയെ ഏറ്റെടുത്ത് നടത്തുന്നത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പാണ്. ലാഭം തരാത്ത, ചിലപ്പോഴെങ്കിലും നഷ്ടം തരുന്ന ഈ പരിപാടിക്ക് കമ്പനികള്‍ തയ്യാറാകുന്നത് പ്രതിച്ഛായാ നിര്‍മിതിയെ ലക്ഷ്യം വെച്ചാണ്.

ബെന്‍ലി ഈ വിഷയത്തില്‍ ചില തീരുമാനങ്ങളിലെത്തിയതായാണ് വാര്‍ത്തകള്‍ പറയുന്നത്. വോള്യം മാര്‍ക്കറ്റിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് നയം.

Flying Spur

കമ്പനി ചെയര്‍മാന്‍ വോഫ്ഗാംഗ് ഷ്രൈബറുടെ നേതൃത്വത്തില്‍ നടന്ന ഒരു സുപ്രധാന മീറ്റിംഗില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തതായും ഒടുവില്‍ തീരുമാനത്തിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു 4 ഡോര്‍ കൂപെയായിരിക്കും ബെന്‍ലിയുടെ ആദ്യത്തെ എന്‍ട്രിലെവല്‍ കാര്‍.

5 മീറ്ററിന് താഴെ വലിപ്പം വരുന്നതായിരിക്കും വിലക്കുറവുള്ള ബെന്‍ലി. വാഹനം 5 മീറ്ററിന് താഴെ വലിപ്പം കണ്ടെത്തും.

മുള്‍സേന്‍, കോണ്‍ടിനെന്റല്‍ ജിടി എന്നിവയുടെ താഴെയായി ഇടം പിടിക്കുന്നതായിരിക്കും ബെന്‍ലെ എന്‍ട്രി ലെവല്‍ കൂപെ.

ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപെ, മെഴ്‌സിഡിസ് സിഎല്‍എസ് 63 എഎംജി തുടങ്ങിയ വാഹനനിരകള്‍ക്ക് ഒരു എതിരാളി എന്നതാണ് പ്രായോഗിക തലത്തിലുള്ള സങ്കല്‍പം. വര്‍ഷത്തില്‍ ആറായിരത്തോളം യൂണിറ്റ് വിറ്റഴിക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വില 125,000 - 150,000 യൂറോയ്ക്ക് ഇടയില്‍ കണ്ടെത്തും.

Most Read Articles

Malayalam
English summary
‘Low Cost’ Bentley Coupe Plans Are On Flying Spur used as a representation At the discussion.
Story first published: Thursday, September 26, 2013, 9:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X