2013 7 സീരീസ് 25ന് ഇന്ത്യയിലെത്തും

ബിഎംഡബ്ലിയു 7 സീരീസ് 2013 മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഏപ്രില്‍ 25നെത്തും. യൂറോപ്പിലും അമേരിക്കയിലും ഈ വാഹനം ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. 2012 മെയ് മാസത്തില്‍ ഫേസ്‍ലിഫ്റ്റഡ് മോഡല്‍ അവതരിപ്പിക്കപ്പെട്ടതിന് ശേഷം ഇന്ത്യ ഈ വാഹനത്തെ കാത്തിരിക്കുകയായിരുന്നു.

നിലവില്‍ ഇന്ത്യയില്‍ നാല് വേരിയന്‍റുകളാണ് 7 സീരീസിന് ബിഎംഡബ്ല്യു നല്‍കുന്നത്. ഇവയില്‍ ഒരെണ്ണം ഡീസല്‍ പതിപ്പാണ്. 93 ലക്ഷത്തിനും 1.4 കോടി രൂപയ്ക്കും ഇടയിലാണ് വാഹനത്തിന്‍റെ വില.

2013 BMW 7 Series

നിലവിലെ 7 സീരീസ് പതിപ്പിലുള്ള സമാനമായ എന്‍ജിനുകള്‍ തന്നെയായിരിക്കും വാഹനം ഉപയോഗിക്കുക. എന്നാല്‍ ഇത് ചെറിയ അപ്‍ഗ്രേഡുകള്‍ക്ക് വിധേയമായിട്ടുണ്ട്. 7 സീരീസിന്‍റെ ഹൈബ്രിഡ് പതിപ്പായ ആക്ടിവ്ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യയില്‍ ഇതിനകം ഈ വാഹനം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇത് ഇന്ത്യക്കാരിലും പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.

കഴിഞ്ഞ മാസം ജോധ്പൂരില്‍ വെച്ചുനടന്ന വണ്‍ വേള്‍ഡ് റിട്രീറ്റില്‍ വെച്ച് 7 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ബിഎംഡബ്ല്യു. ബ്രാന്‍ഡ് അംബാസ്സഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കൂടാതെ മുകേഷ് അംബാനി, ദിയ മിര്‍സ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു ചടങ്ങില്‍.

പുതിയ എല്‍ഇഡി ഹെ‍ഡ്‍ലൈറ്റുകള്‍, പുതിയ റിയര്‍ സീറ്റ് എന്‍റര്‍ടെയന്‍മെന്‍റ് സിസ്റ്റം, മള്‍ടിഫങ്ഷന്‍ ഇന്‍സ്ട്രുമെന്‍റ് ഡിസ്പ്ലേ തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
2013 BMW 7 Series facelift will be launched in India on 25th April 2013.
Story first published: Saturday, April 13, 2013, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X