ബിഎംഡബ്ല്യു ഐ8 ലോഞ്ചിനു മുമ്പെ വിറ്റുതീര്‍ന്നു

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കാറല്ല ബിഎംഡബ്ല്യു ഐ8. എന്നാല്‍ ലോകത്തില്‍ മറ്റൊരു ഹൈബ്രിഡ് കാറിനും തീര്‍ക്കാനാവാത്ത തംരംഗമാണ് ഐ8 അതിന്റെ അവതരണം മുതല്‍ സൃഷ്ടിച്ചെടുത്തത്. ഇപ്പോഴും ലോഞ്ച് ചെയ്തിട്ടില്ലാത്ത ഈ വാഹനത്തിന്റെ 2014 മോഡലുകള്‍ മുഴുവന്‍ വിറ്റുപോയതിനെക്കുറിച്ചാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

2014 ബിഎംഡബ്ല്യു ഐ8 മോഡല്‍ അവതരണം നടന്നയുടനെ ബുക്കിംഗ് തുടങ്ങിയിരുന്നു. വാഹനത്തിന് ലഭിച്ച അന്തംവിട്ട ജനപ്രീതി ഉയര്‍ന്ന ബുക്കിംഗ് നിരക്കിന്റെ രൂപത്തില്‍ പ്രതിഫലിക്കുന്നതാണ് പിന്നീട് കണ്ടത്. ലോഞ്ച് ചെയ്യപ്പെട്ട ഏക പ്രദേശമായ യൂറോപ്പില്‍ ഐ8നെ വാങ്ങാനായി വന്‍ ക്യൂ ആയിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. അതെസമയം എത്ര മോഡലുകള്‍ ബുക്ക് ചെയ്യപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല.

BMW i8 All Sold Out Before Launch

2013 ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍, രണ്ടുമാസം മുമ്പാണ് ബിഎംഡബ്ല്യു ഐ8 എന്ന സ്‌പോര്‍ട്‌സ് കാര്‍ അവതരിപ്പിക്കപ്പെട്ടത്.

BMW i8 All Sold Out Before Launch

ഐ3 ഹാച്ച്ബാക്കിന്റെ അവതരണത്തിനു ശേഷമാണ് ഐ8ന്റെ അവതരണം നടന്നത്. ഈ വാഹനം പൂര്‍ണമായും ഇലക്ട്രിക് ആണെന്നതിനാല്‍ ഐ8ന് കിട്ടിയ അത്രയും ജനപ്രീതി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം യൂറോപ്പില്‍ വില്‍പനയിലെത്തിയ ഐ3ക്ക് പതിനായിരത്തിലധികം ബുക്കിംഗ് ലഭിച്ചതായാണ് അറിയുന്നത്.

BMW i8 All Sold Out Before Launch

ബിഎംഡബ്ല്യു ഐ8-നെ ആദ്യത്തെ ആധുനിക ഹൈബ്രിഡ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. 990കളില്‍ ബിമര്‍ വിപണിയിലെത്തിച്ചിരുന്ന 8 സീരീസ് സെഡാനുകളുടെ പിന്‍ഗാമിയായാണ് കമ്പനി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

BMW i8 All Sold Out Before Launch

1.36 ലക്ഷം ഡോളറാണ് ബിഎംഡബ്ല്യു ഐ8ന് വില. ഒരു ഇലക്ട്രിക് മോട്ടോറും 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനുമാണ് ഈ ഹൈബ്രിഡ് കാറിലുള്ളത്.

Most Read Articles

Malayalam
English summary
BMW i8 2014 models have been fully sold out.
Story first published: Tuesday, November 26, 2013, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X