കരുത്തുറ്റ ഓട്ടോബ്രാന്‍ഡ് ബീമറെന്ന് ഫോബ്‍സ്

BMW
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് ബിഎംഡബ്ല്യു ആണെന്ന് ഫോബ്‍സ് മാഗസിന്‍. ലോകത്തിലെ ശക്തമായ ബ്രാന്‍ഡുകളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയത്. ഈ ലിസ്റ്റില്‍ ഒമ്പതാമതായാണ് ബീമര്‍ വരുന്നത്. ഓട്ടോമൊബൈല്‍ കമ്പനികളില്‍ ആദ്യ പേരുകാരന്‍ ബിഎംഡബ്ല്യു തന്നെ.

1916ല്‍ ജര്‍മനിയിലാണ് ഈ ബ്രാന്‍ഡിന്‍റെ പിറവി. ബയെറിഷെ മോട്ടോറെന്‍ വെര്‍ക് എന്ന ബര്‍മന്‍ പേരിന്‍റെ ചുരുക്കമാണ് ബിഎംഡബ്ല്യു. ബീമര്‍ എന്ന് ചുരുക്കപ്പെരായി വിളിക്കാറുണ്ട്.

റോള്‍സ് റോയ് ബ്രാന്‍ഡ് ഇപ്പോള്‍ ഈ ജര്‍മന്‍കാരന്‍റെ പക്കലാണ്. മിനി ബ്രാന്‍ഡു ബീമര്‍ കൈവശം വെക്കുന്നു.

മ്യൂണിച്ച് ആസ്ഥാനമായ ഈ കമ്പനി അതിന്‍റെ പരമ്പരാഗതമായ മൂല്യങ്ങളോട് കൂറ് പുലര്‍ത്തിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. റോഡ് സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ കാര്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കമ്പനിയാണ് ബീമര്‍.

ബീമറിന് ശേഷം ഫോബ്സ് പറയുന്ന ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് ടൊയോട്ടയാണ്, ഈ കമ്പനി 14‍ാം സ്ഥാനത്താണുള്ളത്. മെഴ്സിഡിസ് ബെന്‍സ് 16‍ാം സ്ഥാനത്തും ഹോണ്ട 19‍ാം സ്ഥാനത്തും നില്‍ക്കുന്നു.

ഓഡി നില്‍ക്കുന്നത് 32‍ാം സ്ഥാനത്താണെങ്കില്‍ ഫോക്സ്‍വാഗണ്‍ 45‍ാം സ്ഥാനത്തും ഫോഡ് 59‍ാം സ്ഥാനത്തും വരുന്നു.

Most Read Articles

Malayalam
English summary
BMW, the German company has appeared on Forbes list of most powerful brands in the world.
Story first published: Tuesday, May 14, 2013, 19:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X