ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയ കാറുകള്‍ ഏതൊക്കെ?

നമ്മുടെ റോഡുകള്‍ സ്പിരിറ്റ് കയറ്റിയ പാണ്ടിലോറികള്‍ക്കും ആനവണ്ടികള്‍ക്കും വേണ്ടി നിര്‍മിച്ചവയാണ്. ഈ റോഡുകളില്‍ കാറോടിക്കുന്നതിനു മുമ്പ് ഒരു ഒന്നരയെങ്കിലും അകത്തു ചെന്നില്ലെങ്കില്‍ പണി അസാധ്യമായി പാളും. യൂറോപ്യന്‍ നിലവാരത്തിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സുള്ള വണ്ടിയാണെങ്കില്‍ അത് പുറത്തേക്കെടുക്കാതിരിക്കുക എന്നതാണ് ഉത്തമം. ഗാരേജിലിട്ട് ഭംഗി കണ്ടാസ്വദിക്കാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കാറ് വാങ്ങാതിരിക്കാനൊക്കുമോ? വാങ്ങിയാല്‍ റോട്ടിലിറക്കാതിരിക്കാനൊക്കുമോ? ഈ സമയത്താണ് ഏതൊരാള്‍ക്കും ഉപദേശം ആവശ്യമായി വരിക. ഏത് കാര്‍ വാങ്ങണം? എത്ര ഗ്രൗണ്ട് ക്ലിയറന്‍സുള്ള വണ്ടി ഇന്ത്യയിലെ റോഡുകളില്‍ തരക്കേടില്ലാതെ പ്രവര്‍ത്തിക്കും? അത്യാവശ്യം തരക്കേടില്ലാത്ത ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന വാഹനങ്ങളെക്കുറിച്ച് ഒരല്‍പം സംസാരിക്കാം നമുക്കിനി.

Indian Cars With Good Ground Clearance

ഫിയറ്റിന്റെ സെഡാനായ ലിനിയ നല്‍കുന്നത് 185 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഇത് സെഗ്മെന്റില്‍ തന്നെ വളരെ ഭേദപ്പെട്ടതാണെന്നു പറയാം. ഫിയറ്റ് കാറുകള്‍ എപ്പോഴും ഹാന്‍ഡ്‌ലിംഗിന് വലിയ പ്രാധാന്യം കൊടുക്കുന്നതിനാല്‍ ആവശ്യത്തില്‍ കവിഞ്ഞ സുഖിപ്പിക്കല്‍ സസ്‌പെന്‍ഷനില്‍ നല്‍കാറുമില്ല പൊതുവില്‍. മാരുതി എസ്എക്‌സ്4 സെഡാനും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന വണ്ടിയാണ്. 180 എംഎം ആണ് എസ്എക്‌സ്4 ഗ്രൗണ്ട് ക്ലിയറന്‍സ്.

മാരുതിയുടെ തന്നെ സ്വിഫ്റ്റ് ഡിസൈറിന് 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. ടൊയോട്ട എട്യോസും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നു. ടൊയോട്ടയുടെ തന്നെ ആള്‍ടിസ് സെഡാന്‍ നല്‍കുന്നത് 175 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്.

ഹാച്ച്ബാക്കുകളില്‍ വാണ്ടും ഫിയറ്റ് തന്നെ ഒന്നാം സ്ഥാനത്തു വരുന്നു. ഫിയറ്റിന്റെ പൂന്തോ ഹാച്ച്ബാക്ക് 185 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നു. ഷെവര്‍ലെ യുവ ഹാച്ച്ബാക്കാണ് മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുള്ള മറ്റൊരു ഹാച്ച്ബാക്ക്. 174 എംഎം ആണ് യുവയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. മാരുതി സുസൂക്കി സ്വിഫ്റ്റ് 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നുണ്ട്. ടൊയോട്ട എട്യോസ് ലിവ നല്‍കുന്ന ഗ്രൗണ്ട് ക്ലിയറന്‍സും 170 എംഎം ആണ്.

വണ്ടി വാങ്ങുമ്പോള്‍ വളരേയെറെ ശ്രദ്ധിക്കേണ്ട ഒരു സംഗതി തന്നെയാണ് ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്നും. റോഡുകളില്‍ ഹംപുകള്‍ നിര്‍മിക്കുമ്പോള്‍ ഈ പുതിയ കാലത്തും വലിയ തോതിലുള്ള ശ്രദ്ധയൊന്നും കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. മികച്ച നിലവാരമുള്ള കാര്‍ വാങ്ങാന്‍ താക്കത്തുള്ളവരുടെ ഏണ്ണം ഏറിയതു കൊണ്ട് കാര്യമൊന്നുമില്ല. പൗരബോധം ഉയരുന്നതിനനുസരിച്ച് മാത്രം സംഭവിക്കാനിടയുള്ള ഒരു പ്രക്രിയയാണിത്. അതിനാല്‍ ഇത്തിരി കാത്തിരിക്കുക തന്നെ വേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #auto tips #ഓട്ടോ ടിപ്സ്
English summary
Here you can read in malayalam about the cars with good ground clearance in india,
Story first published: Thursday, August 22, 2013, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X