ഷെവര്‍ലെ എന്‍ജോയ് ചെറിയ പതിപ്പ് വരുന്നു?

Chevrolet Enjoy
ഷെവര്‍ലെ എന്‍ജോയ് കഴിഞ്ഞ മാസം ഒമ്പതിനാണ് വന്നത്. മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്. റോഡില്‍ ചില വാഹനങ്ങളെ കണ്ടുതുടങ്ങിയതില്‍ നിന്ന് ഡെലിവറി ചെറിയ തോതില്‍ തുടങ്ങിയിട്ടുള്ളതായി ഊഹിക്കുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ജനറല്‍ മോട്ടോഴ്സിന്‍റെ തന്ത്രപരമായ ഒരു നീക്കത്തെകുറിച്ചാണ്. എന്‍ജോയ് എംപിവിയുടെ വലിപ്പം കുറച്ച് പതിപ്പ്, അഥവാ കോംപാക്ട് ക്രോസ്സോവറെന്നോ എംപിവിയെന്നോ വിളിക്കാവുന്ന ഒരു വാഹനം നിരത്തിലിറക്കാന്‍ ഷെവർലെ ആലോചിക്കുന്നു. ആലോചനയുടെ ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാറായിട്ടില്ല.

കോംപാക്ട് പതിപ്പുകളുടെ പൂക്കാലമാണ് ഇപ്പോള്‍ ഇന്ത്യയിലെന്നു പറയാം. വലിയ വാഹനങ്ങളുടെയെല്ലാം ചെറിയ രൂപങ്ങള്‍ സൃഷ്ടിച്ച് വിപണിയിലെത്തിച്ചാല്‍ ഉപഭോക്താക്കള്‍ മറ്റൊന്നും നോക്കാതെ വാരിക്കൊണ്ടുപോകുന്ന പ്രത്യേക സ്ഥിതി വിശേഷം.

നാല് മീറ്ററിനകത്തേക്ക് വണ്ടികള്‍ ചുരുങ്ങുമ്പോള്‍ സംഭവിക്കുന്ന ആ അത്യത്ഭുതം വില കുറയുന്നു എന്നതല്ലാതെ മറ്റൊന്നുമല്ല എന്ന് നമുക്കറിയാം. നികുതിയിനത്തില്‍ ഗൗരവപ്പെട്ട കുറവാണ് വരുന്നത്. എസ്‍യുവി വിഭാഗത്തിലും സെഡാന്‍ വിഭാഗത്തിലുമെല്ലാം ഇത്തരത്തിലുള്ള കോംപാക്ട്‍വര്‍ക്കരണം കാര്യമായി നടക്കുന്നുണ്ട്.

1 - 1.5 ലിറ്ററിന്‍റെ ചുറ്റുപാടിലുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് ഇത്തരം വാഹനങ്ങള്‍ മിക്കതും വരുന്നത്. സ്ഥാലസൗകര്യവും ട്രാഫിക്കുകളിലെ കൈകാര്യക്ഷമതയും കോംപാക്ട് വാഹനങ്ങള്‍ക്ക് പ്രിയം നല്‍കുന്ന ഘടകങ്ങളാണ്.

ഷെവര്‍ലെ സെയ്ലില്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ കോംപാക്ട് ക്രോസ്സോവറില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. 85 കുതിരകളാണ് ഈ എന്‍ജിനിലുള്ളത്.

Most Read Articles

Malayalam
English summary
As per the reports, Chevrolet is in making of a compact version of its recently launched Enjoy MPV.
Story first published: Thursday, June 6, 2013, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X