ഇന്ത്യയില്‍ ലഭ്യമായ സിഎന്‍ജി കാറുകള്‍

പെട്രോളിന് ദിവസത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഒരു രൂപ വീതം കൂടുന്ന പ്രതിഭാസം സംഭവിക്കാന്‍ പോകുകയാണ്. ഇത് എവിടെച്ചെന്നവസാനിക്കും എന്ന കാര്യത്തില്‍ നമുക്കോ പെട്രോളിയം മന്ത്രാലയത്തിനു പോലുമോ യാതൊരു പിടിപാടുമില്ല. ഇന്ത്യയിലെ ബദല്‍ ഇന്ധന സാധ്യതകളാണെങ്കില്‍ വളരെ പരിമിതവുമാണ്. ഹൈബ്രിഡ് (രണ്ട് ഇന്ധനത്തില്‍ ഓടുന്ന) കാറുകളാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങള്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെ മാത്രമേ തുണയ്ക്കുന്നുള്ളൂ എന്നതിനാലാണിത്.

പെട്രോള്‍-സിഎന്‍ജി കാറുകളിലാണ് ഉപഭോക്താക്കള്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും ഇപ്പോള്‍ നോട്ടം. ഇന്ത്യയില്‍ പത്തുപതിമ്മൂന്ന് മെട്രോകളിലും അതിനോട് അടുത്തു നില്‍ക്കുന്ന നിരവധി ചെറു പട്ടണങ്ങളിലും സിഎന്‍ജി ഇന്ധനം ലഭ്യമാണ്. ഈ ഇന്ധനം അധികം വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കരുതേണ്ടത്. എന്തായാലും നമുക്ക് ഇന്ന് ലഭ്യമായ സിഎന്‍ജി കാറുകള്‍ എതെല്ലാമെന്ന് ഇവിടെ പരിശോധിക്കുന്നു.

മാരുതി ആള്‍ട്ടോ

മാരുതി ആള്‍ട്ടോ

മാരുതി ആള്‍ട്ടോ 800ല്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച് വിപണിയിലെത്തിക്കുന്നുണ്ട് കമ്പനി. സിഎന്‍ജി ഘടിപ്പിച്ച ആള്‍ട്ടോകളില്‍ ബേസ് പതിപ്പിന് വില ദില്ലി എക്സ്ഷോറും നിരത്ത് പ്രകാരം 3,35,924 രൂപയാണ് വില.

മാരുതി ആള്‍ട്ടോ

മാരുതി ആള്‍ട്ടോ

സിഎന്‍ജി ഘടിപ്പിച്ച മാരുതി ആള്‍ട്ടോ 800 എല്‍എക്സ് പതിപ്പിന് വില 3,56,277 രൂപ വരും. ഏറ്റവും ഉയര്‍ന്ന പതിപ്പായ എല്‍എക്സ്ഐ സിഎന്‍ജിക്ക് 3,74,705 രൂപയാണ് വില.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ഹോണ്ടയുടെ സിറ്റി സെഡാന്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച് എത്തുന്നുണ്ട്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം ഹോണ്ട സിറ്റി സിഎന്‍ജിക്ക് 9,44,000 രൂപയാണ് വില.

മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ

മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ

സിഎന്‍ജി കാറുകളില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന മാരുതിയില്‍ നിന്ന് സെന്‍ എസ്റ്റിലോയും വരുന്നുണ്ട് സിഎന്‍ജിയില്‍. 'ഗ്രീന്‍' എന്ന ബാഡ്ജിലാണ് വാഹനം വരുന്നത്.

മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ

മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ

സെന്‍ എസ്റ്റിലോയുടെ സിഎന്‍ജി പതിപ്പിന് വില 4,48,108 രൂപയാണ്.

ടാറ്റ നാനോ

ടാറ്റ നാനോ

ലോകത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ കാറായ ടാറ്റ നാനോയും സിഎന്‍ജിയില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. ഇ-മാക്സ് എന്ന ബാച്ച് നാമത്തില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ ഉടനെയെത്തും.

Tata Indica E-Max CNG

ടാറ്റയുടെ ഇ-മാക്സ് റേഞ്ചില്‍ ഉള്‍പ്പെടുന്നു മറ്റൊരു വാഹനമാണ് ഇന്‍ഡിക ഹാച്ച്ബാക്ക്. സിഎന്‍ജി കിറ്റ് ഘടിപ്പിച്ച ഈ വാഹനത്തെ വിപണിയില്‍ കാണാന്‍ ഒരല്‍പം കൂടി കാത്തിരിക്കണം.

ടാറ്റ ഇന്‍ഡിഗോ ഇസിഎസ്

ടാറ്റ ഇന്‍ഡിഗോ ഇസിഎസ്

ടാറ്റയുടെ കോംപാക്ട് സെഡാനായ ഇന്‍ഡിഗോ ഇസിഎസ്സിലും ഇ-മാക്സ് പദ്ധതിയുടെ ഭാഗമായി സിഎന്‍ജി കിറ്റ് ലഭിക്കും.

മാരുതി സുസൂക്കി വാഗണ്‍ ആര്‍

മാരുതി സുസൂക്കി വാഗണ്‍ ആര്‍

മാരുതിയുടെ വാഗണ്‍ ആറില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച് നല്‍കുന്നുണ്ട്.

മാരുതി സുസൂക്കി വാഗണ്‍ ആര്‍

മാരുതി സുസൂക്കി വാഗണ്‍ ആര്‍

വാഗണ്‍ ആര്‍ എല്‍എക്സ് ഐ വേരിയന്‍റിലാണ് സിഎന്‍ജി കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനം 4,56,905 രൂപ വിലയ്ക്ക് (എക്സ്ഷോറൂം നിരക്ക്) കിട്ടും.

Most Read Articles

Malayalam
English summary
India government aggressively hiking the petrol prices everyday. This is a time to think about alternatives like CNG. Here are the CNG cars available in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X