ഡാറ്റ്‌സന്‍ ഗോ നിസ്സാന്‍ ഔട്‌ലെറ്റുകള്‍ വഴി

നിസ്സാന്‍ രംഗത്തിറക്കിയ പുതിയ ചെറുകാര്‍ ബ്രാന്‍ഡ് ഡാറ്റ്‌സന്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ നിസ്സാനിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിക്കും. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ വാഹനം ഇന്ത്യയിലെ വോള്യം വിപണിയെ ലക്ഷ്യമാക്കിയാണ് രംഗത്തുവരുന്നത്. പ്രത്യേക ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍മിക്കുന്ന കാര്യം തല്‍ക്കാലം ഇപ്പോള്‍ പിരഗണനയിലില്ല എന്നാണറിയുന്നത്.

ഡാറ്റ്സൻ ഗോ പ്ലസ് എംപിവിയെ കാണാം

രാജ്യത്ത് ചെറുകാര്‍ വിപണി വളരെ സജീവമാണെങ്കിലും അതിന്റെ സിംഹഭാഗവും മാരുതി സുസൂക്കിയുടെ അധീനതയിലാണുള്ളത്. വന്‍ വില്‍പന ശൃഘലകള്‍ വഴി ഏതുതരം ഉല്‍പന്നവും വിറ്റഴിക്കാന്‍ ഇവര്‍ക്കാവുന്നുണ്ട്. മാരുതി ഏതിരിടാന്‍ ഡാറ്റസന്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി പതുക്കം മുന്നേറുക എന്ന നയം പ്രായോഗികമല്ല. നിസ്സാന് ഇപ്പോഴുള്ള ഡീലര്‍ഷിപ്പുകളിലൂടെ വിപണിയെ സമീപിക്കുകയാണ് ഡാറ്റ്‌സന്‍ ആദ്യഘട്ടത്തില്‍ ചെയ്യുക.

ഡാറ്റസന്‍ ഗോ ഹാച്ച്ബാക്ക് കാറുകള്‍ സംഘടിതമായ നിസ്സാന്‍ വില്‍പനാ സംവിധാനത്തിലൂടെ വിറ്റഴിക്കുമെന്ന് ഡാറ്റ്‌സന്‍ ആഗോള തലവന്‍ വിന്‍സെന്റ് കോബീ അറിയിച്ചു.

ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുകയന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതിന് നിസ്സാന്‍ ഡീലര്‍ഷിപ്പുകള്‍ ഡാറ്റ്‌സന് സഹായകരമാകും.

ഡാറ്റ്സൻ ഗോ ചെന്നൈയിൽ ടെസ്റ്റുന്നു

അതേസമയം 4 ലക്ഷത്തിന് ചുവടെ വിലവരുന്ന ഡാറ്റ്‌സന്‍ കാറുകള്‍ നിസ്സാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിക്കുക എന്നത് എത്രത്തോളം നയപരമാണ് എന്ന കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്തായാലും തല്‍ക്കാലം നിസ്സാന്റെയും ഡാറ്റ്‌സന്റെയും മുമ്പില്‍ മറ്റ് വഴികളൊന്നും തന്നെയില്ല.

Most Read Articles

Malayalam
English summary
Go hatchbacks will roll out from Nissan Motor India's existing dealerships rather than dedicated Datsun showrooms.
Story first published: Tuesday, November 26, 2013, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X