ഫെരാരി കോപ്പിയടിക്കാരെ അറസ്റ്റ് ചെയ്തു

വിദേശ കാറുകളെ യാതൊരു നാണവുമില്ലാതെ കോപ്പിയടിക്കുന്നത് ചൈനയില്‍ സാധാരണമാണ്. പക്ഷെ ഈ സംഭവം സ്‌പെയിനിലാണ് നടന്നത്. അതിനാല്‍ത്തന്നെ അസാധാരണവുമാണ്!

സ്‌പെയിനിലെ വലെന്‍സിയയില്‍ നടത്തിവന്നിരുന്ന ഈ കോപ്പിയടി സംരംഭത്തെ പ്രദേശത്തെ പൊലീസ് സേന പിടിക്കൂടുകയായിരുന്നു. നിരവധി കാറുകളും ഉപകരണങ്ങളും വര്‍ക്‌ഷോപ്പില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Fake Ferrari Racket

വര്‍ക്‌ഷോപ്പില്‍ നിന്ന് പിടിച്ചെടുത്തത് മൊത്തം 19 കാറുകളാണ്. മിക്കവയും ഫെരാരി എഫ്430-യുടെ കോപ്പികളാണ്. ചില ആസ്റ്റണ്‍ മാര്‍ടിന്‍ മോഡലുകളും സ്ഥലത്ത് തയ്യാറാക്കുന്നുണ്ടായിരുന്നു. എട്ട് പേരടങ്ങുന്ന ഓട്ടോമൊബൈല്‍ പ്രതിഭകളുടെ സംഘമാണ് വാഹനങ്ങള്‍ തയ്യാറാക്കിയിരുന്നത്. എട്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 32 ലക്ഷം രൂപയ്ക്ക് ഒരു വ്യാജ ഫെരാരി ഇവര്‍ നിര്‍മിച്ച് നല്‍കുകയായിരുന്നു ചെയ്തുവന്നിരുന്നത്. പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നതു പ്രകാരം ഒരു ടൊയോട്ട എന്‍ജിനാണ് ഈ വ്യാജന്മാരില്‍ ഘടിപ്പിച്ചിരുന്നത്.

ഫെരാരി ഡിസൈനുകളെ യാതൊരു മാറ്റവും വരുത്താതെ കോപ്പിയടിക്കുകയായിരുന്നു എന്നത് തെളിയിക്കാന്‍ പൊലീസിന് വലിയ പ്രയാസമൊന്നുമില്ല.

Most Read Articles

Malayalam
English summary
A Fake Ferrari Racket has been arrested and detained by the Spanish police.
Story first published: Friday, August 2, 2013, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X