ഫെരാരി ഇലക്ട്രിക് ഇല്ല; ഹൈബ്രിഡുകളിലേക്ക്

ഫെരാരിയില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഒരിക്കലും പുറത്തു വരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഹൈബ്രിഡുകളോട് ഫെരാരിക്ക് വിരോധമൊന്നുമില്ല. ഫെരാരി കാറുകള്‍ പകരേണ്ടുന്ന അനുഭൂതി ഹൈബ്രിഡുകള്‍ക്കും നല്‍കാന്‍ കഴിയും എന്ന വാദത്തോട് ഇതിനകം തന്നെ യോജിപ്പിലെത്തിയിട്ടുണ്ട് കമ്പനി. ലാഫെരാരി എന്ന കൊടും കരുത്തുള്ള വാഹനം ഹൈബ്രിഡ് സാങ്കേതികതയിലാണ് വന്നത്.

ഹൈബ്രിഡുകളുടെ യുഗമാണ് വന്നുകൊണ്ടിരിക്കുന്നത്. ആഗോളതാപനം, കരുമ്പുക പുറന്തള്ളല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് വരും കാലത്ത് പെട്രോളിയം ഇന്ധനങ്ങളുടെ നിലനില്‍പ് ഓട്ടോമൊബൈല്‍ മേഖലയില്‍ ഇന്നത്തെപ്പോലെ ശക്തമാവില്ല എന്ന ധാരണ പരക്കെ വന്നുതുടങ്ങിയിട്ടുണ്ട്. ബ്രിട്ടനില്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇതുസംബന്ധിച്ച ഒരു സമവായം തന്നെ ഇതിനകം ഉരുത്തിരിഞ്ഞിട്ടുണ്ട്. 2040ടു കൂടി പെട്രോളിയം വാഹനങ്ങളെ നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം.

Ferrari Plans More Hybrids

ഫെരാരി എന്നാല്‍, നമുക്കറിയാവുന്നതു പോലെ അത് ഉതിര്‍ക്കുന്ന ആ ശബ്ദം കൂടിയാണ്. ഓട്ടോമൊബൈല്‍ ഭ്രാന്തന്മാര്‍ക്ക് അതി സംഗീതമാണ്. അത് നഷ്ടപ്പെടുത്തുന്ന ഏത് നടപടിയോടും പുറംതിരിഞ്ഞു നില്‍ക്കാതെ ഫെരാരിക്ക് നിലനില്‍പ്പില്ല. ശബ്ദം മാത്രമാണ് പ്രശ്‌നം എന്നല്ല പറഞ്ഞുവന്നത്. മൊത്തത്തില്‍ ലഭിക്കുന്ന ഫീല്‍ തികച്ചും വ്യത്യസ്തമായിരിക്കും ഒരു ഇലക്ട്രിക് കാറില്‍.

ഫെരാരി തലവന്‍ ലൂക്ക കോര്‍ഡെറോ ഡി മൊന്റസെമൊലോ നേരത്തെ വ്യക്തമാക്കിയതു പോലെ ഫെരാരിയും ഹൈബ്രിഡിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ ഹൈബ്രിഡുകള്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതികള്‍ക്ക് കമ്പനി രൂപം കൊടുത്തിട്ടുണ്ട്. ശുദ്ധ ഇലക്ട്രിക് കാറുകളോട് പക്ഷെ, ഫെരാരി എന്നും പുറംതിരിഞ്ഞു തന്നെ നില്‍ക്കും.

മക്‌ലാറന്‍ പി1 പോലുള്ള കാറുകളെപ്പോലെ ഒരു ഫെരാരി കാര്‍ ഒരിക്കലും സ്വപ്‌നം കാണേണ്ടതില്ല എന്നാണ് പറഞ്ഞുവന്നത്.

Most Read Articles

Malayalam
English summary
Ferrari Plans More Hybrids, But Never Electric Cars When asked if more hybrid cars are to be expected from Maranello Montezemolo.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X