ഇക്കോബൂസ്റ്റ് വീണ്ടും 'എന്‍ജിന്‍ ഓഫ് ദി ഇയര്‍'

'എന്‍ജിന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന് ഫോഡിന്‍റെ ലോകപ്രശസ്തമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012ലും ഇതേ സമ്മാനം ലഭിച്ചത് ഇക്കോസ്പോര്‍ടിനായിരുന്നു. ഇക്കോസ്പോര്‍ട് സാങ്കേതികതയില്‍ നിര്‍മിച്ച 1 ലിറ്റര്‍ എന്‍ജിനാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയില്‍ ഈ മാസം 11ന് ലോഞ്ച് ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ ഉയര്‍ന്ന വേരിയന്‍റ് പേറുക ഇതേ എന്‍ജിനായിരിക്കും.

International Engine of the Year

35 രാഷ്ട്രങ്ങളില്‍ നിന്നുള്ള 87 ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകര്‍ ഉള്‍ച്ചേര്‍ന്ന ജഡ്ജിംഗ് പാനലാണ് മികച്ച എന്‍ജിനായി ഇക്കോബൂസ്റ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകടനം, ഇന്ധനക്ഷമത, ആധുനിക സാങ്കേതികതയുടെ ഉപയോഗം തുടങ്ങിയ നിരവധി മാനദണ്ഡങ്ങളെ ആധാരമാക്കിയാണ് മികച്ച എന്‍ജിനേതെന്ന് തീരുമാനിക്കുന്നത്.

ഇക്കോബൂസ്റ്റ് എന്‍ജിന്‍ ലോകപ്രശസ്തമായി മാറിയതോടെ എന്‍ജിനുല്‍പാദനം വര്‍ധിപ്പിക്കേണ്ട നിലയിലേക്ക് എത്തിയിരിക്കുകയാണ് ഫോഡ്. ജര്‍മനിയിലുള്ള എന്‍ജിന്‍ പ്ലാന്‍റിന്‍റെ ഉല്‍പാദനശേഷി ഇരട്ടിയാക്കാന്‍ കമ്പനി തീരുമാനമെടുത്തു കഴിഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി നല്‍കിവരുന്ന 'എന്‍ജിന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന്‍റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു എന്‍ജിന്‍ തുടര്‍ച്ചയായി രണ്ട് തവണ സമ്മാനം കൈക്കലാക്കുന്നത്.

ഇന്ത്യയിലെത്താനിരിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ എല്ലാ പതിപ്പുകള്‍ക്കും ഇക്കോബൂസ്റ്റ് എന്‍ജിന്‍ ലഭ്യമാകില്ല എന്നതാണ് ലഭിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. ഉയര്‍ന്ന പതിപ്പില്‍ മാത്രമേ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കൂ. 1.5 ലിറ്ററിന്‍റെ ഒരു ഡീസലെഞ്ചിനും 1.5 ലിറ്ററിന്‍റെ മറ്റൊരു പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തില്‍ മറ്റ് പതിപ്പുകളില്‍ ഘടിപ്പിക്കുക.

Most Read Articles

Malayalam
English summary
Ford Ecoboost engine won the prestigious “International Engine of the Year” award for the second consecutive year.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X