ഇക്കോസ്‌പോര്‍ട് ബുക്കിംഗ് 60,000 കവിഞ്ഞു!

ഫോഡ് ഇക്കോസ്‌പോര്‍ട് ബുക്കിംഗ് 60,000 കവിഞ്ഞു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഉയര്‍ന്ന ബുക്കിംഗ് നിരക്ക് പ്രമാണിച്ച് ഇക്കോസ്‌പോര്‍ടിന്റെ എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് നിറുത്തി വെച്ചിരിക്കുകയാണ്.

ഇക്കോസ്പോർടിനെതിരെ വമ്പന്മാർ ഒരുങ്ങുന്നു

നേരത്തെ ഇക്കോസ്‌പോര്‍ടിന്റെ 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വേരിയന്റിന്റെ ബുക്കിംഗ് നിറുത്തിവെച്ചിരുന്നു. കാത്തിരിപ്പ് സമയം വലിയ തോതില്‍ ഉയര്‍ന്നതായിരുന്നു കാരണം. ഇതേ പ്രശ്‌നം ഇപ്പോള്‍ ഇക്കോസ്‌പോര്‍ടിന്റെ എല്ലാ വേരിയന്റുകളെയും ബാധിച്ചിരിക്കുകയാണ്.

ഇക്കോസ്‌പോര്‍ടിന്റെ ചില വേരിയന്റുകള്‍ക്ക് പതിനഞ്ചും പതിനാറും മാസത്തെ കാത്തിരിപ്പ് സമയമാണ് ഇപ്പോഴുള്ളത്. ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ ഇനിയും നിക്ഷേപം നടത്തുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഇതുവരെയായി ഇക്കോസ്‌പോര്‍ടിനു വേണ്ടി 700 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കുന്നത് വളരെയൊന്നും ഗുണം ചെയ്യില്ല കമ്പനിക്ക്. ഇക്കോസ്‌പോര്‍ട് മാത്രം മികച്ച പ്രകടനം നടത്തുകയും മറ്റ് വാഹനങ്ങള്‍ ശരാശറരിിയില്‍ നില്‍ക്കുകയും ചെയ്യുന്നതും ഫോഡിന്റെ വേഗത്തിലുള്ള നീക്കങ്ങളെ തടയുന്നുണ്ട്.

ഫോഡ് ഇക്കോസ്പോർട് ടെസ്റ്റ് ഡ്രൈവ്

ജൂണ്‍ മാസത്തില്‍ വില്‍പനയാരംഭിച്ചതിനു ശേഷം 25,000 ഇക്കോസ്‌പോര്‍ടുകള്‍ ഡെലിവെറി ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് നിരവധിയിടങ്ങളിലേക്ക് ഇക്കോസ്‌പോര്‍ട് കയറ്റി അയയ്ക്കുന്നുമുണ്ട് ഫോഡ്. ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കു വേണ്ടതും നിര്‍മിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Ford EcoSport bookings have been ceased due to whopping bookings.
Story first published: Tuesday, November 26, 2013, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X