ഇക്കോസ്‌പോര്‍ട് ബുക്കിംഗ് നിറുത്തിവെച്ചു

ലോഞ്ചിനു ശേഷം ഉയര്‍ന്നുവന്ന വന്‍ വിപണി ഡിമാന്‍ഡ് താങ്ങാനാവാതെ ഫോഡ് ഇന്ത്യ തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ചില വേരിയന്റുകള്‍ക്ക് ബുക്കിംഗ് സ്വീകരിക്കുന്നത് നിറുത്തിവെച്ചു. ഫോഡ് ഇന്ത്യ ഇക്കാര്യം നേരിട്ട് അറിയിച്ചിട്ടുണ്ട്.

ചില വേരിയന്റുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതു മൂലം കാത്തിരിപ്പുസമയം ഇടയ്ക്കിടെ കൂട്ടേണ്ട അവസ്ഥ സംജാതമായിട്ടുണ്ടെന്ന് ഫോഡിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നു. താല്‍ക്കാലികമായി ഈ വേരിയന്റുകള്‍ക്കുള്ള ബുക്കിംഗ് നിറുത്തിവെക്കുകയാണെന്ന് ഫോഡ് പറയുന്നു.

അതെസമയം ഏതെല്ലാം വേരിയന്റുകളുടെ ബുക്കിംഗാണ് ഫോഡ് നിറുത്തിവെച്ചതെന്ന് വ്യക്തമാക്കാന്‍ ഫോഡ് വക്താവ് തയ്യാറായില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായത് ഇക്കാര്യത്തില്‍ ഇന്ത്യയിലെമ്പാടും ഒരേ മാനദണ്ഡമല്ല ഉള്ളതെന്നാണ്.

Ford EcoSport bookings

ഞങ്ങള്‍ ബന്ധപ്പെട്ട ഒരു ഡീലര്‍ എന്‍ട്രി ലെവല്‍ വേരിയന്റിന് ബുക്കിംഗ് സ്വീകരിക്കുന്നത് നിറുത്തിയെന്നാണ് അറിയിച്ചത്. എന്നാല്‍ മറ്റ് ചില ഡീലര്‍മാര്‍ എന്‍ട്രിലെവല്‍ വേരിയന്റുകള്‍ക്ക് ബുക്കിംഗ് സ്വീകരിക്കുന്നത് തുടരുന്നുണ്ട്. അവര്‍ ടോപ് എന്‍ഡ് ലെവല്‍ വേരിയന്റിന്റെ ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചു.

ലോഞ്ച് തുടങ്ങി വെറും 17 ദിവസത്തിനുള്ളില്‍ 30,000 ബുക്കിംഗാണ് ഇക്കോസ്‌പോര്‍ട് സ്വന്തമാക്കിയിരുന്നത്.

Most Read Articles

Malayalam
English summary
Ford India has announced that they temporarily stop the bookings of some of the variants of EcoSport SUV.
Story first published: Thursday, August 22, 2013, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X