ഫോഡ് ഇക്കോസ്‌പോര്‍ട് ഡീസല്‍ തിരിച്ചുവിളി

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ഡീസല്‍ മോഡലുകള്‍ക്ക് തിരിച്ചുവിളി. രണ്ടാഴ്ച മുമ്പ് മാത്രം ലോഞ്ച് ചെയ്ത ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വളരെക്കുറച്ചെണ്ണം മാത്രമേ ഉപഭോക്താക്കളുടെ പക്കലെത്തിയിട്ടുള്ളൂ. ഇവയില്‍ ഡീസല്‍ പതിപ്പുകളുടെ എണ്ണം അതിലും പരിമിതമായിരിക്കും. എത്ര വാഹനങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ട് എന്നതില്‍ വ്യക്തതയൊന്നുമില്ല.

ഗ്ലോ പ്ലഗ് ഘടിപ്പിച്ചതില്‍ വന്ന തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നാണ് അറിയുന്നത്. പെട്ടെന്ന് നനയുവാനും അതുവഴി ഷോര്‍ട് സര്‍ക്യൂട്ടിന് കാരണമാവാനും സാധ്യതയുള്ള വിധത്തിലാണ് ഗ്ലോ പ്ലഗ്ഗിന്റെ ഇപ്പോഴത്തെ സ്ഥാനം. ഇത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി ഘടിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

ഇക്കോസ്‌പോര്‍ട് ഡീസല്‍ ഉടമകളോട് വാഹനം ഉടനെ ഡീസല്‍ഷിപ്പുകളിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് കമ്പനി.

Ford EcoSport Diesel Recalled

ഗ്ലോ പ്ലഗ്ഗുകള്‍ ഡീസല്‍ എന്‍ജിനുകളോടൊപ്പമാണ് ഉപയോഗിക്കുക. എന്‍ജിനില്‍ ഉയര്‍ന്ന ചൂടിലും മര്‍ദ്ദത്തിലുമുള്ള വായുവിലേക്ക് ഇന്ധനം കടത്തിവിടുകയാണ് ഡീസല്‍ എന്‍ജിനുകളില്‍ ചെയ്യുക. വായുവിനെ ചൂടാക്കുന്ന പ്രവൃത്തിയില്‍ സഹായകമാണ് ഗ്ലോ പ്ലഗ്ഗുകള്‍.

Ford EcoSport Diesel Recalled

972 ഇക്കോസ്‌പോര്‍ട് യൂണിറ്റുകള്‍ക്ക് ഈ തകരാറുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Most Read Articles

Malayalam
English summary
Ford has recalled diesel variants of the EcoSport compact SUV due to the glow plug issue.
Story first published: Friday, July 12, 2013, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X