ഫോഡിന് വളര്‍ച്ച; ഇക്കോസ്‌പോര്‍ടിന് സ്തുതി

വിപണി മാന്ദ്യത്തിലായിരിക്കുമ്പോഴും ചില വാഹനങ്ങളുടെ ജനപ്രിയത വില്‍പനയില്‍ താഴെ പോകാതിരിക്കാന്‍ കമ്പനികളെ സഹായിച്ചിട്ടുണ്ട്. അമേരിക്കന്‍ കാര്‍ നിര്‍മാതാവായ ഫോഡിനെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത് ഈയിടെ ലോഞ്ച് ചെയ്ത ഇക്കോസ്‌പോര്‍ട് കോംപാക്ട് ക്രോസ്സോവറാണ്.

കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഫോഡ് ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് കണ്ടെത്തിയിരിക്കുന്നത്. 2013 ജൂലൈ മാസത്തില്‍ മൊത്തം 12,338 വാഹനങ്ങള്‍ ഫോഡ് ഇന്ത്യ വിറ്റഴിച്ചു.

Ford EcoSport

48 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫോഡിന് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ഈ ഉയര്‍ന്ന വളച്ചാ നിരക്കിന് പ്രധാന ഉത്തരവാദി ഇക്കോസ്‌പോര്‍ട് ക്രോസ്സോവറാണ്.

ഇന്ത്യന്‍ വിപണിയില്‍ മാത്രം 7,867 വാഹനങ്ങള്‍ ഫോഡ് വിറ്റിട്ടുണ്ട്. 2012 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇത് 26 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ലോഞ്ച് ചെയ്ത് വെറും 17 ദിവസത്തിനുള്ളില്‍ 30,000ത്തിലധികം ബുക്കിംഗ് ലഭിച്ച ഇക്കോസ്‌പോര്‍ടിന് നന്ദി പറയുക.

ജൂലൈ മാസത്തില്‍ ഫോഡ് കയറ്റുമതി 114 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഈ വില്‍പന കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ഫോഡ് ഇന്ത്യ പങ്കുവെക്കുന്നത്. മാന്ദ്യകാലം മറികടക്കുന്നതോടെ കുറെക്കൂടി മികച്ച വില്‍പനാ നിരക്ക് കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പ്രത്യാശിക്കുന്നു.

Most Read Articles

Malayalam
English summary
Ford India sold 12,338 domestic wholesales and export units in July, the highest-ever monthly sales in its history. This is a surge of 48 percent year-on-year.
Story first published: Thursday, August 1, 2013, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X