1.14 ലക്ഷം ടവേരകള്‍ക്ക് തിരിച്ചുവിളി

GM India Recalls 1.14 Lakh Chevrolet Tavera
ഷെവര്‍ല ടവേര എംപിവിയുടെ 1.14 ലക്ഷം മോഡലുകള്‍ക്ക് തിരിച്ചുവിളി. വാഹനത്തിന്റെ കരിമ്പുക പുറന്തള്ളലുമായി ബന്ധപ്പെട്ട തകരാറുകളാണ് ഇന്ത്യ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ തിരിച്ചു വിളികളിലൊന്നിന് കാരണമായതെന്ന് അറിയുന്നു. ഇത്രയധികം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു എന്നതിനര്‍ത്ഥം 2005ല്‍ വിറ്റഴിച്ച മോഡലുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുമെന്നതാണ്.

ഷെവര്‍ലെ ടവേരയുടെ മൂന്നാം കരിമ്പുകച്ചട്ട (2.5 ലിറ്റര്‍ എന്‍ജിന്‍) പതിപ്പും , നാലാം കരുമ്പുകച്ചട്ട (2 ലിറ്റര്‍ എന്‍ജിന്‍) പതിപ്പും തിരിച്ചു വിളിക്കുന്നതായാണ് ഷെവര്‍ലെയുടെ പ്രസ്താവന പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പത്രക്കുറിപ്പ് പുറത്തിറങ്ങിയത്.

വാഹനങ്ങളുടെ തകരാര്‍ എന്തെന്നത് സംബന്ധിച്ച് വ്യക്തമായി യാതൊന്നും പറയുന്നില്ല ജനറല്‍ മോട്ടോഴ്‌സ്. മൂന്നാം കരിമ്പുകച്ചട്ട പതിപ്പിന് കരിമ്പുക പുറന്തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഉള്ളതെന്നറിയുന്നു. അതെസമയം നാലാം കരിമ്പുകച്ചട്ട പതിപ്പിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഇത് എന്‍ജിന്റെയും വാഹനത്തിന്റെയും ഭാര അനുപാതം സംബന്ധിച്ച പ്രശ്‌നമാണെന്ന് ചില പത്രറിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

വാഹനങ്ങള്‍ക്ക് സുരക്ഷാപരമായ യാതൊരു പ്രശ്‌നവുമില്ല എന്നതിനാല്‍ ടവേര ഉടമകള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. ജനറല്‍ മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി പ്രശ്‌നം പരിഹരിച്ചുതും. ഇതിന് വാഹന ഉടമകള്‍ക്ക് സമയച്ചെലവ് മാത്രമേയുള്ളൂ.

ഷെവര്‍ലെ സെയ്ല്‍ യുവ, ഡീസല്‍ സ,യെ്ല്‍, ടവേര എംപിവി എന്നിവയുടെ നിര്‍മാണം ജൂണ്‍ മാസത്തില്‍ കമ്പനി താല്‍രക്കാലികമായി നിറുത്തി വെച്ചിരുന്നു. സെയ്ല്‍ ഉല്‍പാദനം ഈ മാസം അവസാനത്തില്‍ തന്നെ പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.

Most Read Articles

Malayalam
English summary
GM India issued a voluntary recall of 1.14 lakhs units of Tavera MPV.
Story first published: Thursday, July 25, 2013, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X