എസ്‌യുവി ചട്ടങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍ പരിപാടി

170 മില്ലിമീറ്ററിലധികം ഗ്രൗണ്ട് ക്ലിയറന്‍സും 1.5 ലിറ്ററിന് മേല്‍ എന്‍ജിന്‍ ശേഷിയും 4 മീറ്ററിലധികം നീളവും ഉള്ള വാഹനങ്ങളെയാണ് ഇന്ത്യാ ഗവര്‍മെണ്ട് എസ്‌യുവികള്‍ എന്നു വിളിക്കുക. ഇതില്‍ എന്തെങ്കിലുമൊന്ന് കുറഞ്ഞുപോയാല്‍ പണിപാളും. നികുതി ഈടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഓരോരോ കളികള്‍ എന്നേ ഇതിനെ വിശദീകരിക്കാനാവൂ. ഈ വിഡ്ഢിത്തത്തെ വളരെ മനോഹരമായിത്തന്നെ കാര്‍ നിര്‍മാതാക്കള്‍ നേരിട്ടുവരികയാണ്. മഹീന്ദ്ര എക്‌സ്‌യുവി 500ക്ക് ഒരു സ്‌കിഡ് പ്ലേറ്റ് താഴ്ത്തി ഘടിപ്പിച്ചാണ് കമ്പനി പരിഹാരം കണ്ടെത്തിയത്. വാഹനത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തു നിന്ന് അളക്കുമ്പോള്‍ 170 മില്ലീമീറ്ററിന്റെ താഴെ ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടായാല്‍ മതി. ഇപ്പോള്‍ എക്‌സ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 160 എംഎം ആണ്!

30 ശതമാനം അധികനികുതിയാണ് ആദ്യം പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള വാഹനങ്ങള്‍ക്ക് നല്‍കേണ്ടത്. ഇവയില്‍ ഏതെങ്കിലുമൊന്ന് കുറവായിരുന്നാല്‍ മതി സര്‍ക്കാരിന്റെ നികുതി ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍. മിക്കവരും ഗ്രൗണ്ട് ക്ലിയറന്‍സ് കുറച്ച് തടിതപ്പുകയാണ് ചെയ്യുന്നത്.

ഈ തടിതപ്പല്‍ മനസ്സിലാക്കിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ഒരുങ്ങുകയാണെന്ന് കേള്‍ക്കുന്നു. എസ് യു വികളെക്കൊണ്ട് 30 ശതമാനം നികുതി അടപ്പിച്ചേ മതിയാകൂ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഗതികളുടെ കിടപ്പ് ഇപ്രകാരമാണ്:

Ground Clearance Rule For SUVs

വാഹനം പൂര്‍ണമായും ലോഡ് ചെയ്തതിനു ശേഷമുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎമ്മിന് താഴെയായിരിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് ലോഡ് ചെയ്യാത്ത അവസ്ഥയില്‍ 170 എംഎം എന്ന നിലയിലേക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് കുറയ്‌ക്കേണ്ടി വരുന്നില്ല കാര്‍ നിര്‍മാതാക്കള്‍ക്ക്. ഇക്കാരണത്താലാണ് സ്‌കിഡ് പ്ലേറ്റ് വെച്ചും മറ്റും കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നത്.

ഇതിന് ആപ്പ് വെക്കുകയാണ് ഇനി അധികൃതരുടെ അടുത്ത പണി. എസ്‌യുവിയായി പരിഗണിക്കാതിരിക്കണമെങ്കില്‍ ലോഡ് ചെയ്യാതെ തന്നെ 170 മില്ലീമീറ്ററില്‍ താഴെയായിരിക്കണം വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് എന്ന നിലയിലേക്ക് ചട്ടം മാറ്റുക എന്നതാണ് പരിപാടി. ഈയവസ്ഥയിലേക്ക് ഒരു എസ്‌യുവിക്കും താഴുവാന്‍ സാധിക്കില്ല. വാഹനത്തിന്റെ ഓഫ് റോഡിഗ് ശേഷി കുറയ്ക്കുന്ന നടപടിയെടുത്തിനു ശേഷം എസ്‌യുവി എന്ന പേരില്‍ കാര്‍ വില്‍ക്കുക ബുദ്ധിമുട്ടായിരിക്കും.

Most Read Articles

Malayalam
English summary
The authorities have had a rethought regarding how the ground clearance rule is to be implemented.
Story first published: Wednesday, August 28, 2013, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X