വെള്ളമില്ലാതെ കാര്‍ കഴുകാന്‍ ഹെര്‍ട്‌സ്

By Santheep

ലോകത്തിലെ ഏറ്റവും വലിയ കാര്‍ റെന്റല്‍ കമ്പനിയായ ഹെര്‍ട്‌സ് തങ്ങളുടെ കാറുകള്‍ കഴുകാന്‍ ഒരു പുതിയ സങ്കേതം ആവിഷ്‌കരിച്ചു. ആയിരക്കണക്കായ കാറുകള്‍ മുഴുവന്‍ വെള്ളം ഉപയോഗിച്ചു കഴുകുക എന്നത് വലിയ ചെലവേറിയതും പ്രയാസമേറിയതുമായ പരിപാടിയാണ്. കൂടാതെ, ജലോപയോഗം വലിയ തോതില്‍ വര്‍ധിക്കുന്നതും ഒരു ആശങ്കയാണ് കമ്പനിക്ക്.

പരിഹാരമായി അവതരിച്ചിരിക്കുന്നത് വെള്ളം ഉപയോഗിക്കേണ്ടതില്ലാത്ത കാര്‍ കഴുകല്‍ വിദ്യയാണ്. അമേരിക്കയില്‍ 220 ഹെര്‍ട്‌സ് സ്ഥാപനങ്ങളില്‍ വെള്ളമില്ലാത്ത കാര്‍ കഴുകല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഹെര്‍ട്‌സിന്റെ പ്രഖ്യാപനം.

Hertz Introduces Waterless Car Washing For Its Fleet

ഒട്ടും അപകടകരമല്ലാത്ത ചില രാസസംയുക്തങ്ങളുപയോഗിച്ചാണ് ഹെര്‍ട്‌സ് ഇനി കാര്‍ കഴുകുക. ഉയര്‍ന്ന തോതില്‍ സാന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ സംയുക്തം വെറും ആറോ എട്ടോ ഔണ്‍സ് മാത്രമുപയോഗിച്ചാല്‍ മതിയാവും ഒരു കാര്‍ കഴുകുന്നതിന്. പൂര്‍ണമായും പരിസ്ഥിതിസൗഹൃദം പുലര്‍ത്തുന്നതാണ് ഈ സംയുക്തമെന്ന് പറയുന്നു സംയുക്തം വികസിപ്പിച്ചെടുത്ത ഗ്രീന്‍ ടീം പാര്‍ട്‌ണേഴ്‌സ്.

സ്റ്റണ്ട് ബൈക്ക് എന്നാൽ ഇതാണ്!

8 മിനിട്ടിനുള്ളില്‍ ഒരു കാര്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കും. ഈ ദ്രാവകം കാറിനു മുകളിലേക്ക് സ്‌പ്രേ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ദ്രാവകത്തിലെ പ്രത്യേക രാസക്കൂട്ട് പെയിന്റിനു മുകളില്‍ പറ്റിയ പൊടിപടലങ്ങളെ വേര്‍തിരിച്ചെടുക്കുന്നു.

ഉയര്‍ന്ന ഗുണനിലവാരമുള്ള മൈക്രോഫൈബര്‍ തൂവാല ഉപയോഗിച്ച് തുടച്ചെടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. അമേരിക്കയിലും യൂറോപ്പിലുമുള്ള ഹെര്‍ട്‌സിന്റെ 37,000 സ്ഥാപനങ്ങളില്‍ പുതിയ വെള്ളമില്ലാത്ത കാര്‍ കഴുകല്‍ പരിപാടി വ്യാപിക്കുമെന്നാണ് അറിയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #auto facts #news #വാര്‍ത്ത
English summary
Hertz has announced it will move to waterless car washing with the introduction of 220 such facilities in the United States.
Story first published: Saturday, November 23, 2013, 15:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X