2013 ഹോണ്ട സിആര്‍-വി ലോഞ്ച് ചെയ്തു

ഹോണ്ട സിആര്‍-വിയുടെ 2013 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. നിരവധി അന്താരാഷ്ട്ര വിപണികളില്‍ ലോഞ്ച് ചെയ്തതിന് ശേഷമാണ് ഇന്ത്യയിലേക്ക് ഈ വാഹനം വരുന്നത്. 19.95 ലക്ഷം വിലയിലാണ് വാഹനം ലോഞ്ചിയിരിക്കുന്നത്.

ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ സിആര്‍-വി എത്തിയിരിക്കുന്നത്. മുന്‍ പതിപ്പിലുള്ള അതേ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് 2013 സിആര്‍-വി പതിപ്പും പേറുന്നത്. ഡീസല്‍ എന്‍ജിന്‍ പതിപ്പ് ഇല്ല.

2 ലിറ്ററിന്‍റെ ഐ-വിടിഇസി എന്‍ജിനാണ് വാഹനത്തിനുള്ളത്. ഇത് 153 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ താക്കത്തുള്ളതാണ്. 190 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഘടിപ്പിച്ച പതിപ്പുകള്‍ ലഭ്യമാണ്.

‍ഡീസല്‍ പതിപ്പ് അടുത്ത മാസം തന്നെ അവതരിക്കുമെന്നാണ് അറിയുന്നത്. 1.6 ലിറ്ററിന്‍റെ പുതിയ എന്‍ജിനായിരിക്കും സിആര്‍-വി 2013ല്‍ ഘടിപ്പിക്കുക.

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

ഷെവര്‍ലെ കാപ്റ്റിവ, ഫോഡ് എന്‍ഡീവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ഇന്ത്യയില്‍ സിആര്‍-വിക്ക് എതിരാളികളായിട്ടുള്ളത്.

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് ഇന്ത്യയില്‍ ഹോണ്ട സിആര്‍വിക്കുള്ളത്.

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

2.0 ലിറ്റര്‍ എന്‍ജിനും 2.4 ലിറ്റര്‍ എന്‍ജിനും. ഇവ രണ്ടും പെട്രോള്‍ വേരിയന്‍റുകളാണ്.

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

2013 ഹോണ്ട സിആര്‍-വി ലോഞ്ചി

അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ വെച്ച് യൂറോപ്പിനുള്ള പുതിയ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കും. ജനീവയില്‍ നടക്കുക ലോഞ്ച് തന്നെയായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

2013 ഹോണ്ട സിആര്‍-വി വിലകള്‍

2013 ഹോണ്ട സിആര്‍-വി വിലകള്‍

2.0 ലിറ്റര്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ - 19.95 ലക്ഷം

2.0 ലിറ്റര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ - 20.85 ലക്ഷം

2.4 ലിറ്റര്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ - 22.40 ലക്ഷം

2.4 ലിറ്റര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ - 23.85 ലക്ഷം

Most Read Articles

Malayalam
English summary
Honda 2013 CR-V has been launched In India. Here are the details.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X