ഹോണ്ട അമേസ്: വെള്ളി കിട്ടണേല്‍ കാത്തിരിക്കണം

Honda Amaze
ഹോണ്ട അമേസ് സെഡാന്‍ കാത്തിരിപ്പ് സമയം വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ബുക്കിംഗിന് നിയന്ത്രണം വരുത്താനൊന്നും കമ്പനി മെനക്കെട്ടിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത് പ്രകാരം അമേസിന്‍റെ സില്‍വര്‍, വെള്ള കളര്‍ വേരിയന്‍റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ഇതില്‍ സില്‍വറിനാണ് ഏറ്റവും കൂടിയ ഡ‍ിമാന്‍ഡ്.

നിലവില്‍ 4 മാസത്തിലധികമാണ് കാത്തിരിപ്പ് സമയം. ഇത് ബുക്ക് ചെയ്യുന്ന ഇടം അനുസരിച്ച് ആറ് മാസം വരെ ഉയരാനും സാധ്യതയുണ്ട്.

കറുപ്പ് നിറം പൂശിയ അമേസിന് ഡിമാന്‍ഡ് കുറവാണെന്നാണ് അറിയുന്നത്. ഈ നിറത്തില്‍ കാര്‍ ലഭിക്കാം രണ്ട് മാസത്തിന്‍റെ കാത്തിരിപ്പേ വേണ്ടിവരൂ എന്ന് ഡീലര്‍മാര്‍ പറയുന്നു.

ആറ് നിറങ്ങളിലാണ് ഹോണ്ട അമേസ് വിപണിയില്‍ ലഭിക്കുന്നത്. ടഫീറ്റ വൈറ്റ്, അലബസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്, കാര്‍നീലിയന്‍ റെഡ് പേള്‍, അര്‍ബന്‍ ടൈറ്റാനിയം മെറ്റാലിക്, ക്രിസ്റ്റല്‍ ബ്ലാക് പേള്‍, മജസ്റ്റിക് ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളില്‍ അമേസ് ലഭിക്കും.

ഓരോ ഡീലര്‍ഷിപ്പിനും പരിമിതമായ എണ്ണം കാറുകളാണ് ഓരോ മാസവും നല്‍കുന്നത്. തുടക്കമായതിനാല്‍ ഉല്‍പാദനം ആനുപാതികമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹോണ്ട അമേസിന്‍റെ ഡീസല്‍ വേരിയന്‍റിനാണ് ഏറ്റവും ഡിമാന്‍ഡുള്ളത്. പെട്രോള്‍ പതിപ്പിന് താരതമ്യേന ആവശ്യക്കാര്‍ കുറവാണ്. ഇക്കാരണത്താല്‍ തന്നെ പെട്രോള്‍ വേരിയന്‍റ് ഡെലിവറി വേഗത്തില്‍ നടക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda Amaze waiting period has been increased to a 4 month period.
Story first published: Monday, May 20, 2013, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X