ഹോണ്ടയുടെ എടിവികള്‍ ഇന്ത്യയിലേക്ക്

ആള്‍ ടെറെയ്ന്‍ സംസ്‌കാരം വളര്‍ന്നു തുടങ്ങുന്നതേയുള്ളൂ നമ്മുടെ നാട്ടില്‍. ചുരുക്കം പേരെങ്കിലും ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് കേരളത്തിലിന്ന്. ഇന്ത്യയിലൊട്ടുക്കും സ്ഥിതി ഇതുതന്നെയാണ്. എന്നിരിക്കിലും രാജ്യത്തെ എടിവി വിപണി സാധ്യത തിരിച്ചറിഞ്ഞ് പോളാരിസ് പോലുള്ള വമ്പന്‍മാര്‍ ഇന്ത്യയില്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഈ ഇടത്തിലേക്ക് ഹോണ്ടയും കയറിയിരിക്കാന്‍ ഒരുങ്ങുന്നതാണ് പുതിയ വാര്‍ത്ത.

ഇന്ത്യയിലിന്ന് വില്‍ക്കുന്ന എടിവികള്‍ അധികവും പോളാരിസിന്റേതാണ്. ലോകത്തിലെ ഏറ്റവും വലിയ എടിവി നിര്‍മാതാവായ പോളാരിസിന്റെ വാഹനങ്ങള്‍ നിരവധി രാഷ്ട്രങ്ങളിലെ സൈന്യങ്ങളിലും സേവനമനുഷ്ടിക്കുന്നുണ്ട്. ഹോണ്ട മത്സരിക്കേണ്ടത് ഈ കമ്പനിയോടാണ് ഇന്ത്യയില്‍.

Honda ATV

എടിവി നിര്‍മാണത്തില്‍ ഹോണ്ട ഒട്ടും പിന്നിലല്ല എന്നുകൂടി അറിയുക. വില്‍പനയില്‍ ലോകത്തിലെ രണ്ടാമത്തെ എടിവി നിര്‍മാതാവാണ് ഈ ജപ്പാന്‍ കമ്പനി.

വില്‍പനാ ശൃംഖല

വില്‍പനാ ശൃംഖല

ഇന്ത്യയില്‍ പോളാരിസിനെക്കാള്‍ വലിയ വില്‍പനാ ശൃംഖലയാണ് ഹോണ്ടയ്ക്കുള്ളത്. ഇത്രയും വലിയ വില്‍പനാശൃംഖല സൃഷ്ടിക്കാന്‍ പോളാരിസിന് വളരെ പെട്ടെന്നൊന്നും സാധിക്കില്ല എന്നതുറപ്പാണ്. കൂടാതെ അസംബ്ലിംഗ്, നിര്‍മാണം തുടങ്ങിയവയ്‌ക്കൊന്നും വലിയ നിക്ഷേപത്തിന്റെ ആവശ്യം ഹോണ്ടയ്ക്കില്ല. മത്സരത്തില്‍ മുന്നേറാന്‍ ഹോണ്ടയ്ക്ക് ഇതൊരു വലിയ അനുകൂല ഘടകമാണ്.

Honda ATV

ഹോണ്ട എടിവികള്‍ ഇന്ത്യയിലെത്തുക എന്നായിരിക്കും എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭ്യമല്ല ഇപ്പോള്‍. എന്തായാലും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കില്ല എന്ന് അനുമാനിക്കാം.

Honda ATV

വാഹനങ്ങള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയായിരിക്കും തുടക്കത്തില്‍ ഹോണ്ടയുടെ പദ്ധതി. ഇക്കാരണത്താല്‍ തന്നെ ഹോണ്ട എടിവികള്‍ക്ക് വില കൂടുതലായിരിക്കും. നിലവില്‍ ശരാശതി 1200 എടിവികളാണ് ഇന്ത്യയിലെ പോളാരിസിന്റെ മൊത്തം വില്‍പന. ചില ചൈനീസ് ബ്രാന്‍ഡുകളും (ബ്രാന്‍ഡാണോ എന്ന കാര്യത്തില്‍ സന്ദേഹം നിലവിലുണ്ട്) വിപണിയിലെ സാന്നിധ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #honda #atv #ഹോണ്ട #എടിവി
English summary
According to a report by ET Indian ATV segment is set to get another boost with the entry of Honda.
Story first published: Thursday, October 17, 2013, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X