ഹോണ്ട സിറ്റി ഡീസല്‍ 2014ല്‍?

2015നുള്ളില്‍ നാല് പുതിയ മോഡലുകള്‍ ഹോണ്ട വിപണിയിലെത്തിക്കും. കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതുക്കിയ ജാസ്സ് ഹാച്ച്ബാക്കായിരിക്കും ഈ നിരയില്‍ ആദ്യമെത്തുക എന്നുറപ്പായിട്ടുണ്ട്. ഇതുകൂടാതെ ഒരു 7 സീറ്റര്‍ എംപിവി, ഒരു കോംപാക്ട് എസ്‍യുവി, സിറ്റിയുടെ അപ്ഗ്രേഡ് ചെയ്ത പതിപ്പ് എന്നിവയാണ് വിപണിയിലെത്തുക.

ഹോണ്ട അമേസിന്‍റെ കടന്നുവരവോടെ ഹോണ്ടയുടെ വില്‍പന ഉഷാറായിട്ടുണ്ട്. ഡീസല്‍ മോഡലുകളില്ലാതെ വിപണിയില്‍ നിലപാടുറപ്പിക്കാന്‍ പാടുപെടുകയായിരുന്നു ഹോണ്ട നേരത്തെ.

ചെറു എസ്‍യുവി

ചെറു എസ്‍യുവി

കോംപാക്ട് എസ്‍യുവി വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെയാണ് നടക്കുന്നത്.

ചെറു എസ്‍യുവി

ചെറു എസ്‍യുവി

പ്രീമിയര്‍ റിയോയില്‍ തുടങ്ങിയ ചെറു എസ്‍യുവി തരംഗം ക്വണ്‍ടോ ലോഞ്ചോടെ ശക്തി പ്രാപിക്കുകയും റിനോ ഡസ്റ്ററിന്‍റെ വരവോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ചെറു എസ്‍യുവി

ചെറു എസ്‍യുവി

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഫോഡ് ഇക്കോസ്പോര്‍ട് എസ്‍യുവി വലിയ രാസമാറ്റം ഈ വിപണിയിലുണ്ടാക്കും. ഹോണ്ടയും അധികം വൈകാതെ സെഗ്മെന്‍റിലേക്ക് ഇറങ്ങുമെന്നാണ് പ്രഖ്യാപനം.

വരുംതലമുറ ഹോണ്ട ജാസ്

വരുംതലമുറ ഹോണ്ട ജാസ്

ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് വിജയം നേടിയ ഹോണ്ട മോഡലാണ്. ഈ വാഹനത്തിന്‍റെ വരും തലമുറ പതിപ്പാണ് ഇന്ത്യയിലെത്തുക.

വരുംതലമുറ ഹോണ്ട ജാസ്

വരുംതലമുറ ഹോണ്ട ജാസ്

പുതുതലമുറ ഹോണ്ട ജാസ്സിന്‍റെ കണ്‍സെപ്റ്റ് സ്കെച്ചാണ് ചിത്രത്തില്‍ കാണുന്നത്.

7 സീറ്റുള്ള എംപിവി

7 സീറ്റുള്ള എംപിവി

7 സീറ്റര്‍ എംപിവിയാണ് ഹോണ്ടയുടെ വെളിപ്പെടുത്തലിലുള്ള മറ്റൊരു താരം. ചിത്രത്തില്‍ കാണുന്നത് ഹോണ്ട ഫ്രീഡ് എംപിവിയാണ്. ഈ മോഡല്‍ ആയിരിക്കുമോ വരിക എന്ന് പറയാറായിട്ടില്ല. നിലവില്‍ ഇന്നോവ കൈയാളുന്ന വിപണിയെ ലാക്കാക്കിയാണ് ഹോണ്ട എംപിവി വരിക.

പുതിയ ഹോണ്ട സിറ്റി

പുതിയ ഹോണ്ട സിറ്റി

ഹോണ്ട സിറ്റി സെഡാനിന്‍റെ പുതുക്കിയ പതിപ്പാണ് വേറൊരു വാഹനം. സിറ്റിയുടെ ഡീസല്‍ പതിപ്പ് യൂറോപ്യന്‍ വിപണികള്‍ പലയിടത്തും ഇറങ്ങിയിട്ടുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്ന ഈ വാഹനത്തെ കുറിച്ച് ഹോണ്ട പ്രത്യേകമായി ഒന്നും പറയുന്നില്ല. പുതുക്കിയ പതിപ്പിനോടൊപ്പം ഡീസല്‍ പതിപ്പും എത്തിക്കുമോ എന്നത് കാത്തിരുന്നറിയാം.

Most Read Articles

Malayalam
English summary
Honda India has confirmed that they are planning to launch four models in India by 2015.
Story first published: Thursday, June 27, 2013, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X