ബ്രിയോയ്ക്ക് പുതിയ ഉയര്‍ന്ന വേരിയന്‍റ്

ഹോണ്ട ബ്രിയോയ്ക്ക് പുതിയ ടോപ് എന്‍ഡ് പതിപ്പ് വിപണിയിലെത്തി. പുതിയ ട്രിം വേരിയന്‍റ്(വിഎക്സ്) മാന്വല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭിക്കും.

'ഉപഭോക്താക്കളോട് സംവിദാംത്മകത പുലര്‍ത്തുന്ന ഒരു ബ്രാന്‍ഡിന്‍റെ കൃത്യതയാര്‍ന്ന പ്രതികരണം' എന്നാണ് പുതകിയ വേരിയന്‍റ് ലോഞ്ചിനെക്കുറിച്ച് കമ്പനി വൈസ് പ്രസിഡണ്ട് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞതിന്‍റെ രത്നച്ചുരുക്കം. പുതിയ പതിപ്പില്‍ ധാരാളം സവിശേഷതകള്‍ കുത്തിനിറച്ചിട്ടില്ല ഹോണ്ട എന്നത് ഇവിടെ ശ്രദ്ധേയമാണ്.

റിയര്‍ വിന്‍ഡ് ഷീല്‍ഡിന് ഡീഫോഗര്‍ നല്‍കിയതാണ് വരുത്തിയിട്ടുള്ള പരിഷ്കാരങ്ങളിലൊന്ന്. മറ്റൊന്ന്, സീറ്റ് ഉയര്‍ ക്രമീകരണ സംവിധാനമാണ്.

എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 86.79 കുതിരക്കരുത്തും 109 എന്‍എം ടോര്‍ക്കും പകരുന്ന 1.2 ലിറ്റര്‍ ഐ-വിടെക് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഈ വേരിയന്‍റിനും കുതിരശക്തി പകരുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 32,000 ഉപഭോക്താക്കളാണ് ഹോണ്ട ബ്രിയോയെ തങ്ങളുടെ വാഹനമായി തെരഞ്ഞെടുത്തത്. ഡിസൈന്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ ഏത് ചെറു ഹാച്ച്ബാക്കിനെയും വെല്ലാന്‍ കഴിവുണ്ട് ബ്രിയോയ്ക്ക്. ആഗോള വിപണിയിലെ ബ്രിയോയുടെ ജനപ്രിയത തന്നെയാണ്, ഇതേ പ്ലാറ്റ്ഫോമില്‍ അമേസ് എന്ന പേരില്‍ ഒരു സെഡാന്‍ പതിപ്പിറക്കുവാന്‍ ഹോണ്ടയ്ക്ക് ധൈര്യം പകര്‍ന്നതെന്നു പറയാം.

Most Read Articles

Malayalam
English summary
Honda has added a new variant to its Brio compact hatchback lineup. The new top end 'VX' trim will be available with both manual and automatic transmission option.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X