ഐ10 ഗ്രാന്‍ഡ് എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്

സെപ്തംബര്‍ 3ന് ലോഞ്ച് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഗ്രാന്‍ഡ് ഐ10. വാഹനം അവതരിപ്പിക്കപ്പെട്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല ഹ്യൂണ്ടായ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഹ്യൂണ്ടായ് ഡീലര്‍മാര്‍ വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയതോടെ വിവരങ്ങള്‍ അടച്ചു പിടിക്കുന്നത് പരാജയപ്പെട്ടിരിക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് കൈമാറിയ വിവരങ്ങള്‍ കുറെക്കൂടി വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ ഇവിടെ വായിക്കാം.

ഐ10 ഗ്രാന്‍ഡ് എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്

ഇറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത പ്ലസ് എന്നീ വേരിയന്റുകള്‍ ഐ10 ഗ്രാന്‍ഡിനുണ്ട്. 1.2 ലിറ്റര്‍ കാപ്പ2 പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് ഘടിപ്പിക്കുക.

ഐ10 ഗ്രാന്‍ഡ് എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ ഐ10, ഐ20 എന്നിവയില്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ഇവയെങ്കിലും ഗ്രാന്‍ഡില്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായി ട്യൂണ്‍ ചെയ്യപ്പെട്ട പതിപ്പാണ്. ഐ10നെക്കാള്‍ കരുത്തേറിയതായിരിക്കും വാഹനം. പെട്രോള്‍ എന്‍ജിന്‍ 82 കുതിരശക്തി പകരും. 114 എന്‍എം ടോര്‍ക്കാണ് ഈ എന്‍ജിന്‍ ചക്രങ്ങളിലെത്തിക്കുക. ഡീസല്‍ എന്‍ജിന്‍ 70 കുതിരകളുടെ കരുത്തും 156 എന്‍എം ചക്രവീര്യവും നല്‍കും.

ഐ10 ഗ്രാന്‍ഡ് എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിനൊപ്പം ഒരു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കുവാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് പെട്രോള്‍ പതിപ്പിനോടൊയിരിക്കും ചേര്‍ക്കുക. ലിറ്ററിന്‍ 18.9 കിലോമീറ്റര്‍ മൈലേജ് നല്‍കും പെട്രോള്‍ പതിപ്പ്. ഓട്ടോമാറ്റിക്കില്‍ 16 കിലോമീറ്ററായിരിക്കും മൈലേജ്. ഡീസല്‍ പതിപ്പിന്റെ മൈലേജ് 24 കിലോമീറ്ററായിരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു.

ഐ10 ഗ്രാന്‍ഡ് എന്‍ജിന്‍ വിവരങ്ങള്‍ പുറത്ത്

ഈ വിവരങ്ങളെല്ലാം ഡീലര്‍മാരില്‍ നിന്ന് ലഭിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നതല്ല. ഇനി അധികം ദിവസങ്ങള്‍ കാത്തിരിക്കേണ്ടതില്ലല്ലോ.

Most Read Articles

Malayalam
English summary
Launch of Hyundai i10 Grand is set to take place on September 3rd. Meanwhile, the company has not come out with any official details of its own.
Story first published: Friday, August 30, 2013, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X