ഹ്യൂണ്ടായ് 'ഐ15' ലോഞ്ച് ദിവസങ്ങള്‍ക്കകം

ഹ്യൂണ്ടായ് 'ഐ15' എന്ന പേരില്‍ ഒരു വാഹനത്തിനുള്ള സാധ്യതയെക്കുറിച്ചും പ്രസ്തുത വാഹനത്തിന്റെ ടെസ്റ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ പലയിടത്തായി നടക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട് ചെയ്തിരുന്നു. ഈ ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ അവതരണം ദിവസങ്ങള്‍ക്കിടയില്‍ നടക്കാനിടയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.

ഐ10നും ഐ15നും ഇടയില്‍ ഇടം പിടിക്കുന്ന വാഹനം എന്ന നിലയിലാണ് ഹ്യൂണ്ടായ് 'ഐ15'നെ കണക്കാക്കേണ്ടത്. ഐ15 എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഏത് പേരിലായിരിക്കും വാഹനം വരിക എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഇക്കാര്യത്തില്‍ കമാന്നൊരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് ഹ്യൂണ്ടായ്.

ഹ്യൂണ്ടായ് ബ്രില്യന്റ് എന്നൊരു പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ കമ്പനി ഇക്കാര്യത്തിലും വ്യക്തമായൊന്നും പറഞ്ഞിട്ടില്ല.

ഡീസല്‍ എന്‍ജിനോടു കൂടി വരുന്ന ഐ15 ഹാച്ച്ബാക്ക് ഹ്യൂണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഡീസല്‍ മോഡലായി മാറും ഇന്ത്യയില്‍. മാരുതി റിറ്റ്‌സ്, ഷെവര്‍ലെ ബീറ്റ്, നിസ്സാന്‍ മൈക്ര എന്നീ വാഹനങ്ങളുടെ നിലവാരത്തിലായിരിക്കും ഐ15 വരിക.

1,1 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനെക്കുറിച്ചാണ് പറഞ്ഞു കേള്‍ക്കുന്നത്. 69 കുതിരകളുടെ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. പെട്രോള്‍ എന്‍ജിന്‍, ഐ10, ഐ20 എന്നിവയില്‍ ഘടിപ്പിച്ചിട്ടുള്ള അതേ 1.2 ലിറ്റര്‍ എന്‍ജിനായിരിക്കും എന്ന് ഊഹിക്കപ്പെടുന്നു.

തീര്‍ച്ചയായും ഐ10നെക്കാള്‍ സ്ഥലസൗകര്യം കൂടുതലായിരിക്കും ഐ15ല്‍.

Most Read Articles

Malayalam
English summary
It is speculated that the most awaiting Hyundai i15 aka Brilliant will be launch in Indian market in some days.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X