അമേസ്, ഡിസൈര്‍ എതിരാളിയുമായി ഹ്യൂണ്ടായ്

Hyundai
വില്‍പനയില്‍ മാരുതിയെ മറികടക്കുന്ന ദിവസം വളരെ വിദൂരത്തല്ലെന്ന് ഹ്യൂണ്ടായ് ഉറച്ചു വിശ്വസിക്കുന്നു. ബ്രാന്‍ഡ് നിര്‍മിതിയില്‍, തീര്‍ച്ചയായും മാരുതിയെക്കാള്‍ വേഗത ഹ്യൂണ്ടായ് പ്രകടിപ്പിക്കുന്നുണ്ട് എന്നത് നേര്. മാരുതിയുടെ എല്ലാ മോഡലുകള്‍ക്കുമെതിരായി വാഹനങ്ങളെ വിപണിയില്‍ കൊണ്ടു വരികയാണ് കമ്പനി ഇപ്പോള്‍. ഗ്രാന്‍ഡ് ഐ10 ലോഞ്ചിന് പിന്നാലെ ഈ വാഹനങ്ങള്‍ ഒരു ഘോഷയാത്രയായി ഇന്ത്യന്‍ മണ്ണില്‍ വന്നിറങ്ങും.

ഹ്യൂണ്ടായിയുടെ പുതിയ നീക്കം പുതുതായി വളര്‍ന്നു വന്ന കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ ഒരു വാഹനത്തെ കൊണ്ടുവരാനാണ്. ഐ10 ഗ്രാന്‍ഡിന്റെ പ്ലാറ്റ്‌ഫോം ഇതിന് ചേര്‍ന്നതാണെന്ന് ഹ്യൂണ്ടായ് മനസ്സിലാക്കുന്നു. ഇതേ പ്ലാറ്റ്‌ഫോമില്‍ ഒരു വാഹനം ഉടനെത്തന്നെ വിപണിയില്‍ എത്തിച്ചേരും.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവരാണ് ചെറു സെഡാന്‍ വിഭാഗത്തില്‍ ഇന്ന് മത്സരിക്കാനുള്ളവര്‍. നാല് മീറ്ററിന് താഴെ വരുന്ന ഈ വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ പ്രയം ഇന്നുണ്ട്.

ഹ്യൂണ്ടായിക്ക് എന്‍ട്രി ലെവല്‍ സെഡാന്‍ സെഗ്മെന്റില്‍ ഇന്ന് സാന്നിധ്യമില്ല. മിക്ക സെഗ്മെന്റുകളുടെയും ചെറു വിഭാഗങ്ങള്‍ ഇന്ന് രാജ്യത്ത് വളര്‍ച്ചയുടെ പാതയിലാണ്. ഹ്യൂണ്ടായിക്ക് ഈ മേഖലയിലേക്ക് വേഗത്തില്‍ ഇറങ്ങി നില്‍ക്കേണ്ട ആവശ്യമുണ്ട്.

മിക്കയിടങ്ങളിലും വേഗത്തില്‍ സാന്നിധ്യമാകാനും നിലപാടുറപ്പിക്കാനും മാരുതിക്ക് കഴിയുന്നു. അതേ വഗതയില്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലവിലെ വിപണി സാഹചര്യത്തില്‍ പണി പാളും.

Most Read Articles

Malayalam
English summary
Hyundai is planning to bring in an entry-level sedan soon.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X