അമേരിക്കയെ രക്ത രക്ഷസ്സുകളില്‍ നിന്ന് രക്ഷിക്കാന്‍ ഹ്യൂണ്ടായ്

ലോകം മുഴുവന്‍ രക്തദാഹികളായ രക്ത രക്ഷസ്സുകളെക്കൊണ്ട് നിറയുന്ന ഒരു കാലം വരുമെന്ന് അമേരിക്കയില്‍ സോമ്പി പടങ്ങളെടുക്കുന്നവര്‍ കുട്ടികള്‍ക്കിടയിലും കുറെ മുതിര്‍ന്നവര്‍ക്കിടയിലും പ്രചരിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ എങ്ങനെ അതിജീവിക്കുമെന്നത് സഭാവിശ്വാസിയും ചെകുത്താനെ ഭയക്കുന്നവനുമായ അമേരിക്കന്‍ പൗരന്റെ ആശങ്കകളിലൊന്നാണ്. ഇത്തരം ആശങ്കകളെ ദൂരീകരിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഹ്യൂണ്ടായ്. ദി വാക്കിംഗ് ഡെഡ് ടെലിവിഷന്‍ സീരിയലുകാരുമായി ചേര്‍ന്ന് 'വെലോസ്റ്റര്‍ ടര്‍ബോ സോമ്പി സര്‍വൈവല്‍ മെഷീന്‍'എന്ന ഒരു കൊടും ഭീകരനെയാണ് ഹ്യൂണ്ടായ് ഇതിനായി പടച്ചുവിട്ടിരിക്കുന്നത്!

സാന്‍ ഡിയേഗോയില്‍ നടന്ന കോമിക് കോണ്‍ (ബങ്കളുരുവിലടക്കം നിരവധി ലോകനഗരങ്ങളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ മേളയാണിത്) ഹ്യൂണ്ടായിയുടെം പ്രേതനാശിനിയുടെ പ്രദര്‍ശനത്തിന് വേദിയായി.

ഇലാന്‍ട്ര കൂപെ

ഇലാന്‍ട്ര കൂപെ

ഇലാന്‍ട്ര കൂപെയെയാണ് അമേരിക്കയുടെ അതിജീവന യന്ത്രമാക്കി ഹ്യൂണ്ടായ് മാറ്റിയത്.

ഗാല്‍പിന്‍ ഓട്ടോ സ്‌പോര്‍ട്‌സ്

ഗാല്‍പിന്‍ ഓട്ടോ സ്‌പോര്‍ട്‌സ്

ഗാല്‍പിന്‍ ഓട്ടോ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഹ്യൂണ്ടായ് ഈ വാഹനം അവതരിപ്പിച്ചത്.

കത്തിയും കഠാരയും

കത്തിയും കഠാരയും

അറക്കവാളുകളും കത്തിയും കഠാരയും കുന്തവുമെല്ലാം ഘടിപ്പിച്ചതാണ് ഈ വാഹനം.

ഹ്യൂണ്ടായിയുടെ വിശ്വാസം

ഹ്യൂണ്ടായിയുടെ വിശ്വാസം

വാഹനം കാണുന്ന മാത്രയില്‍ തന്നെ ഏത് പ്രേതവും പേടിച്ചോടും എന്ന് ഹ്യൂണ്ടായ് വിശ്വസിക്കുന്നു.

അതിജീവനം

അതിജീവനം

ഉള്ളിലിരിക്കുന്ന അമേരിക്കക്കാരന്‍ തീര്‍ച്ചയായും അതിജീവിക്കുകയും ചെയ്യും.

അതിജീവനയന്ത്രത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍

അതിജീവനയന്ത്രത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍

കൈകൊണ്ട് നിര്‍മിച്ചെടുത്ത പ്രതിരോധ ചട്ടകള്‍, അറക്കവാളിന്റെ ആകൃതിയിലുള്ള മുന്‍ ഗ്രില്‍, ഇരുമ്പ് കൂടിനുള്ളില്‍ ഘടിപ്പിച്ച ഹെഡ്‌ലൈറ്റുകള്‍, കാര്‍ഗോ ചാക്കുകള്‍ കയറ്റിയ ബോണറ്റ്, ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍ എന്നിങ്ങനെ നിരവധി സന്നാഹങ്ങള്‍ വാഹനത്തിന്റെ പുറംഭാഗത്ത് കാണാം.

ആയുധങ്ങള്‍

ആയുധങ്ങള്‍

റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന ആയുധങ്ങള്‍, ആയുധങ്ങള്‍ നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ പാനലുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.

WalkingDeadChopShop.com

WalkingDeadChopShop.com

ഈ വാഹനത്തില്‍ ഇനിയും ചിലതെല്ലാം കൂട്ടിച്ചേര്‍ക്കാം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഹ്യൂണ്ടായിയുടെ WalkingDeadChopShop.com എന്ന സൈറ്റിലലേക്ക് ചെന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

സ്വന്തം ഡിസൈന്‍

സ്വന്തം ഡിസൈന്‍

സ്വന്തം ഡിസൈനുകളും ഇതേ സൈറ്റില്‍ സമര്‍പ്പിക്കാം.

ന്യൂ യോര്‍ക്ക് കോമിക് കോണ്‍

ന്യൂ യോര്‍ക്ക് കോമിക് കോണ്‍

ഏറ്റവും മികച്ച ഡിസൈന്‍ തെരഞ്ഞെടുത്ത് ഹ്യൂണ്ടായ് നിര്‍മിക്കുമെന്നാണ് വാഗ്ദാനം. ഇത് വരുന്ന ന്യൂ യോര്‍ക്ക് കോമിക് കോണില്‍ പ്രദര്‍ശിപ്പിക്കും.

Most Read Articles

Malayalam
English summary
This special Hyundai Veloster Turbo Zombie Survival Machine is part of that zombie love and was unveiled at the San Diego Comic Con.
Story first published: Monday, July 22, 2013, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X