സഫാരിയും സ്കോര്‍പിയോയും പട്ടാളത്തിലേക്ക്

ഇന്ത്യന്‍പട്ടാളം നിലവില്‍ അടിസ്ഥാനാവശ്യങ്ങള്‍ക്കു ഉപയോഗിച്ചു വരുന്ന മാരുതി ജിപ്സിയെ കൈവെടിയാന്‍ തീരുമാനിച്ച വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജിപ്സിയുടെ എന്‍ജിന്‍ കരുത്ത്, സ്ഥലസൗകര്യം എന്നിവയില്‍ ആര്‍മി അത്രകണ്ട് തൃപ്തമല്ല. പുതിയ വാര്‍ത്തകള്‍ പറയുന്നത്, ടാറ്റ സഫാരിയോ മഹീന്ദ്ര സ്കോര്‍പിയോ എസ്‍യുവിയോ ഈ സ്ഥാനത്തേക്ക് കയറിയിരിക്കുമെന്നാണ്.

രണ്ട് വാഹനങ്ങളെയും ഒരുമിച്ചാണ് പരിഗണിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഏതാണ്ട് 3000 കോടി രൂപയുടെ ചെലവാണ് ഈ വാഹനമാറ്റത്തിനായി പ്രതീക്ഷിക്കുന്നത്.

Tata Safari

ജിപ്സിയെ ഇന്ത്യന്‍ ഉപഭോക്തൃ ലോകം കൈവിട്ടതോടെ ആര്‍മിയാണ് ഈ വാഹനത്തിന്‍റെ പ്രധാന ഉപഭോക്താവ്. നിലവില്‍ 25000ത്തിലധികം ജിപ്സികള്‍ പട്ടാളത്തിന്‍റെ ഉപയോഗത്തിലുണ്ടെന്നാണ് കണക്ക്.

തീവ്രവാദി ആക്രമണങ്ങള്‍ നടക്കുന്നയിടങ്ങളിലും ബോര്‍ഡറുകളിലു ഈ വാഹനത്തിന്‍റെ സേവനം കാര്യമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട് പട്ടാളം.

കൂടുതല്‍ ശേഷിയും സൗകര്യവും ഉള്ള വാഹനങ്ങളെന്ന നിലയിലാണ് ടാറ്റ സഫാരിയെയും സ്കോര്‍പിയോയെയും പരിഗണിക്കുന്നത്. ഇവ ഇന്ത്യന്‍ ഉപഭോക്താക്കളുടം വിശ്വാസ്യത നേടിക്കഴിഞ്ഞ വാഹനങ്ങളാണ്. ആര്‍മിക്കായി മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണ് എത്തിക്കുക. പട്ടാളത്തിന്‍റെ ടെസ്റ്റുകള്‍ക്ക് വാഹനങ്ങള്‍ തയ്യാറാകുന്നതായാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്.

Most Read Articles

Malayalam
English summary
Indian Army is considering Tata Safaris and Mahindra Scorpios to add to their fleet.
Story first published: Monday, May 13, 2013, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X