ടാറ്റയുടെ ജാഗ്വര്‍ 1000 ചൈനക്കാരെ റിക്രൂട്ടുന്നു

ചൈനയില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സാന്നിധ്യം വന്‍ തോതില്‍ ഉറപ്പിക്കുന്ന, 1 ബില്യണ്‍ പൗണ്ട് മുതല്‍മുടക്കുള്ള പദ്ധതിയിലേക്ക് 1000 തദ്ദേശീയരെ റിക്രൂട്ട് ചെയ്യുന്ന ജോലികള്‍ തുടങ്ങി. ഒരു എന്‍ജിന്‍ പ്ലാന്റ് അടക്കമുള്ളതാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് കമ്പനിയുടെ ചൈനീസ് പദ്ധതികള്‍.
ലാൻഡ് റോവർ ചെറു എസ് യു വി ഇന്ത്യയിലേക്ക്
ചൈനയില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന 1000 പേരെ പരിശീലിപ്പിക്കാന്‍ 50 പേരടങ്ങുന്ന വിദഗ്ധ സംഘടത്തെ പരിശീലിപ്പിച്ചെടുക്കുകയാണ് ജാഗ്വറിപ്പോള്‍. ഇവര്‍ താമസിയാതെ ചൈനയിലേക്ക് നീങ്ങും. ഈ മാസം അവസാനം തന്നെ വിദഗ്ധസേനയുടെ ചൈനീസ് നീക്കം നടക്കുമെന്നാണ് അറിയുന്നത്.|

പ്ലാന്റില്‍ നിന്ന് ആദ്യം പുറത്തിറങ്ങുന്ന വാഹനം റെയ്ഞ്ച് റോവര്‍ ഇവോക്ക് ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.

തുടക്കത്തില്‍, വര്‍ഷത്തില്‍ 1,30,000 കാറുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള നിലയിലാണ് പ്ലാന്റ് കെട്ടുക. പിന്നീടിത് 2 ലക്ഷമായി ഉയര്‍ത്തും.

ടാറ്റയുടെ കൈവശം വന്നു ചേര്‍ന്നതില്‍പ്പിന്നെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ മികച്ച കുതിപ്പാണ് ആഗോളവിപണിയില്‍ നടത്തിവരുന്നത്. ജാഗ്വറിന് തല്‍ക്കാലം ഇത്തരം പദ്ധതികളൊന്നും തന്നെ ഇന്ത്യയിലില്ല. സഊദിയിലും ബ്രസീലിലുമെല്ലാം പുതിയ പരിപാടികള്‍ക്ക് ടാറ്റ ആലോചന നടത്തുന്നുണ്ട്.

പുതിയ ഡിസ്കവറി ചിത്രങ്ങൾ ലീക്കായി

Most Read Articles

Malayalam
English summary
Jaguar Land Rover is planning to recruit a 1000 workers in China for their new 1-billion Pound project.
Story first published: Monday, October 21, 2013, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X