വോള്‍വോയ്ക്ക് ഒരു ഇന്ത്യന്‍-ഇറ്റാലിയന്‍ ഭീഷണി!

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഘടകഭാഗ നിര്‍മാതാവായ ജെബിഎം ഓട്ടോ ഇറ്റാലിയന്‍ ബസ് നിര്‍മാതാവ് ബ്രെഡാമെനാരിനി ബസ്സുമായി സംയുക്ത സംരംഭം തുടങ്ങി. അത്യാധുനിക സന്നാഹങ്ങളുള്ള ബസ്സുകള്‍ പുറത്തിറക്കുന്നതിന് ഇറ്റാലിയന്‍ ബസ് നിര്‍മാതാവ് ജെബിഎമ്മിനെ സഹായിക്കും.

ഹരിയാനയിലെ ഫരീദാബാദില്‍ പുതിയൊരു നിര്‍മാണ പ്ലാന്റ് പണിയുകയാണ് ജെബിഎം ഇപ്പോള്‍. ഈ പ്ലാന്റിലായിരിക്കും ജെബിഎം-ബ്രെഡാമെനാരിനി സംയുക്ത സംരംഭത്തിലുള്ള ബസ്സുകള്‍ പുറത്തിറങ്ങുന്ന ഫരീദാബാദിലെ പ്ലാന്റില്‍ നിന്ന് വര്‍ഷത്തില്‍ 2000 അത്യാഡംബര ബസ്സുകള്‍ പുറത്തിറങ്ങും.

നിക്ഷേപ പദ്ധതി

നിക്ഷേപ പദ്ധതി

500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ജെബിഎം-ബ്രെഡാമെനാരിനി സംയുക്ത സംരംഭത്തിനുള്ളത്. ഫോഡ്, ഹോണ്ട, ഫിയറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ഘടകഭാഗങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ജെബിഎം. 18 രാഷ്ട്രങ്ങളിലായി 35 നിര്‍മാണ പ്ലാന്റുകള്‍ ജെബിഎമ്മിന് ഇന്നുണ്ട്. 1.2 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം വിറ്റുവരവ്.

ബ്രെഡാമെനാരിനി ബസ്

ബ്രെഡാമെനാരിനി ബസ്

ബ്രെഡാമെനാരിനി ബസ് ഇറ്റലിയില്‍ 90 വര്‍ഷത്തെ ചരിത്രമുള്ള കമ്പനിയാണ്. ഇന്ത്യയില്‍ വോള്‍വോ, മെഴ്‌സിഡിസ് ബെന്‍സ്, സ്‌കാനിയ, ഇസുസു തുടങ്ങിയ കമ്പനികളുടെ ബസ്സുകള്‍ക്ക് പുതിയൊരു വെല്ലുവിളിയായി വളരാന്‍ ജെബിഎം-ബ്രെഡാമെനാരിനി സംയുക്ത സംരംഭത്തിന് സാധിക്കും.

JBM Auto forms JV with BredaMenarinibus

പുതിയ നീക്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ഓട്ടോ ഘടകഭാഗ നിര്‍മാണരംഗത്തു നിന്ന് വാഹനനിര്‍മാണത്തിലേക്ക് വിജയകരമായി പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി മാറും ജെബിഎം.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍

2014 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ജെബിഎം-ബ്രെഡാമെനാരിനി ബസ്സുകള്‍ അവതരിപ്പിക്കപ്പെടുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഷാന്ത് ആര്യ പറയുന്നു. തുടക്കത്തില്‍ സിഎന്‍ജിയിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന 60 സീറ്റുള്ള സിറ്റി ബസ്സുകളാണ് ജെബിഎം-ബ്രെഡാമെനാരിനി പുറത്തിറക്കുക. ഈ സംയുക്ത സംരംഭത്തിനുള്ള പ്രധാന നേട്ടം ജെബിഎമ്മിന്റെ ഇന്ത്യയിലെ സന്നാഹങ്ങളാണ്. ഇന്ത്യയില്‍ ജെബിഎം നിര്‍മിക്കുന്ന ഘടകഭാഗങ്ങള്‍ ഉപയോഗിക്കാമെന്നതിനാല്‍ വിലയില്‍ വലിയ തോതിലുള്ള കുറവ് പ്രതീക്ഷിക്കാം. ഇത് വോള്‍വോ അടക്കമുള്ള കമ്പനികളെ വെല്ലുവിളിക്കാന്‍ ജെബിഎം-ബ്രെഡാമെനാരിനികള്‍ക്ക് കരുത്ത് നല്‍കും.

മോണോകോക്ക് ബോഡി

മോണോകോക്ക് ബോഡി

മോണോകോക്ക് ബോഡി ‌(ഒറ്റ ഫ്രെയിം) യിലായിരിക്കും ജെബിഎം ബസ്സുകള്‍ പുറത്തിറങ്ങുക എന്നാണറിയുന്നത്. ഡിസ്‌ക് ബ്രേക്കുകള്‍, സ്വതന്ത്രമായ ഫ്രണ്ട് സസ്‌പെന്‍ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിനുണ്ടായിരിക്കും. ജവഹര്‍ലാല്‍ നെഹ്രു അര്‍ബന്‍ റിന്യൂവല്‍ മിഷന്റെ ഭാഗമായി പുതിയ 10,000 ബസ്സുകള്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ കമ്പനിയായ ജെബിഎമ്മിന്റെ പുതിയ നീക്കം വരുന്നതെന്നതും ശ്രദ്ധേയമാണ്. നമ്മുടെ നിരത്തുകളില്‍ സര്‍ക്കാരുടമസ്ഥതയില്‍ ജെബിഎം-ബ്രെഡാമെനാരിനി ബസ്സുകള്‍ അധികം താമസിക്കാതെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെമ്പാടുമായി വര്‍ഷത്തില്‍ 50,000 ബസ്സുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഈ വിപണി വളര്‍ച്ചയുടെ പാതയിലാണെന്നത് കൂടുതല്‍ ആഗോള കമ്പനികളുടെ പ്രവേശത്തിന് കാരണമായിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത #ബസ്
English summary
JBM Auto, an India auto-components maker has formed a joint-venture with the Italian marque BredaMenarinibus.
Story first published: Monday, November 25, 2013, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X